വസായ്: പുതിയ ഹിന്ദു തലമുറയെ സ്വധര്‍മ്മത്തില്‍ അഭിമാനമുളവാക്കുന്നവരായി വളര്‍ത്തണമെന്നും സ്വധര്‍മ്മത്തെക്കുറിച്ച് അപകര്‍ഷതാബോധത്തോടെ ചിന്തിക്കുന്ന യുവതലമുറയുടെ അസ്തിത്വം ഇല്ലാതാകുമെന്നും കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി.
മുംബൈയിലെ വസായ് ശ്രീഅയ്യപ്പ ക്ഷേത്രത്തിലെ സ്വാമി വിശ്വേശ്വരാനന്ദ നഗറില്‍ പ്രതീക്ഷാ ട്രസ്റ്റ് സംഘടിപ്പിച്ച സനാതനധര്‍മ്മ സഭ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ഇന്ന് അപകടകരമായ അവസ്ഥയിലാണെന്നും കാശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരിട്ട ദുരന്തം കേരളത്തിലെ ഹിന്ദു ജനതയ്ക്കും വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ നിരവധി സന്ന്യാസി ശ്രേഷ്ഠന്മാരും ആചാര്യന്മാരും സംഘടനാ നേതാക്കളും പങ്കെടുത്തു. പ്രതീക്ഷാ ട്രസ്റ്റ് ചെയര്മാന് കെ.ബി ഉത്തംകുമാര്‍ വിശിഷ്ട വ്യക്തികളെ സദസിന് പരിചയപ്പെടുത്തി. വിശിഷ്ട വ്യക്തികളെ സ്റ്റെല്ലാ സ്റ്റോപ്പില്‍ വച്ച് പൂര്‍ണകുംഭം നല്കി താലപ്പൊലി, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടു കൂടിയാണ് വേദിയിലേക്ക് ആനയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: