മുംബൈ: കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷത്തിനാണ് മുംബൈയിലെ ടൈക്കോണ്‍ പുരസ്‌ക്കാര വേദി സാക്ഷിയായത്. ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌ക്കാരം വാങ്ങിയ ശേഷം ഇന്‍ഫോസിസിന്റെ സഹസ്ഥാപകനും ചെയര്‍മാനുമായ എന്‍.ആര്‍. നാരായണമൂര്‍ത്തി, ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ കാല് തൊട്ട് വന്ദിച്ചത് കോര്‍പ്പറേറ്റ് ചരിത്രത്തിലെ തന്നെ പ്രധാന നിമിഷമായി മാറി.
ജനുവരി 28ന് മുംബൈയിരുന്നു ടൈക്കോണിന്റെ വാര്‍ഷിക ആഘോഷങ്ങളും പുരസ്‌ക്കാര ചടങ്ങും. രത്തന്‍ ടാറ്റയാണ് നാരായണമൂര്‍ത്തിക്ക് പുരസ്‌കാരം നല്‍കിയത്. പുരസ്‌ക്കാര വാങ്ങിയ ഉടനെ നാരായണ മൂര്‍ത്തി രത്തന്‍ ടാറ്റയുടെ കാലില്‍ തൊടുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ ഈ നിമിഷങ്ങളുടെ വീഡിയോ വൈറലായി കഴിഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെ രത്തന്‍ ടാറ്റയും ഈ നിമിഷങ്ങള്‍ പങ്കുവച്ചു കഴിഞ്ഞു. നാരായണമൂര്‍ത്തിക്ക് പുരസ്‌ക്കാരം നല്‍കാന്‍ കഴിഞ്ഞത് ആദരവായി കരുത്തുന്നെന്ന കുറിപ്പോടെയാണ് വീഡിയോ അദ്ദേഹം പങ്കുവച്ചത്.
ചടങ്ങിലെ ചിത്രങ്ങള്‍ വളരെ പെട്ടെന്ന് വൈറലായി. നാരായണമൂര്‍ത്തിയുടെ നടപടിയെ പ്രശംസിച്ച് സമൂഹമാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകളാണ് വന്നത്.
















