ആചാര്യസ്വാമികളുടെ തുടക്കകല്പന ഇപ്രകാരമാണ് കാരണം എന്തായാലും നമ്മുടെ എല്ലാ അനുഭവങ്ങളും ആരംഭിക്കുന്നതും ചലിക്കുന്നതും ഒരു പിശകില്‍ നിന്നാണ്, ഒരു പിഴവില്‍ നിന്നാണ്, ഒരു പ്രമാദത്തില്‍ നിന്നാണ്. എന്താണത്? ആത്മാവിനെ ശരീരം, ഇന്ദ്രിയങ്ങള്‍, ഇന്ദ്രിയവിഷയങ്ങള്‍ എന്നിവയായി തെറ്റിദ്ധരിക്കലാണത്. അറിയാനുള്ള ശ്രമങ്ങളെല്ലാം ഈ ഭ്രമാത്മകമായ താദാത്മ്യത്തെ മുന്‍വിധിക്കുന്നു. കാരണം ഊ മുന്‍വിധി ഇല്ലാതെ ശുദ്ധമായ ആത്മാവ് ഇത്തരത്തില്‍ അസാധാരണനായ ജ്ഞാതാവായി, പ്രമാതാവായി നിലക്കൊള്ളുകയില്ല;
ജ്ഞാതാവില്ലെങ്കില് അറിയാനുള്ള ശ്രമവുമുണ്ടാകുകയില്ല. മറ്റെല്ലാറ്റില്‍നിന്നും വ്യത്യസ്തമായ ഒരു ആത്മാവിന്റെ അസ്തിത്വത്തെ തത്വശാസ്ത്രരീതിയില് തെളിയിക്കാന്‍ ശ്രമിക്കുന്നില്ല. മറിച്ച്, ഒരഴുക്കും പുരളാത്ത, ശുദ്ധമായ ആത്മാവാണ് പരമസത്യം എന്നാണ് ഉപനിഷത്തുകള്‍ വിശദമാക്കുന്നത് എന്നു കാണിക്കുന്നതിലാണ് ശങ്കരാചാര്യര്‍ തൃപ്തി കണ്ടെത്തുന്നത്. ഇക്കാര്യം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അനിഷേധ്യമായ ഒന്നാണ് കാരണം ഉപനിഷത്തുകളില്‍ അങ്ങിനെയാണു വെളിപ്പെടുത്തിയിരിക്കുന്നത്.ഈ ഒന്നാമത്തെ ആശയബിന്ദു, അതായത് നിര്‍മ്മലമായ ആത്മാവാണ് പരമസത്യം, എന്ന് അംഗീകരിച്ചാല്‍ അടുത്ത ആശയബിന്ദു നമ്മുടെ എല്ലാ അനുഭവങ്ങളുടെയും അടിസ്ഥാനം ശരീരം, ഇന്ദ്രിയങ്ങള്‍ തുടങ്ങിയവയുമായി ആത്മാവിനെ താദാത്മ്യപ്പെടുത്തലും സുഖം, ദു:ഖം തുടങ്ങിയ ഭ്രമാത്മകഗുണങ്ങളെ ആത്മാവില്‍ ആരോപിക്കലുമാണ് എന്നതാണ്. ആചാര്യര്‍ ഈ താദാത്മ്യആരോപണങ്ങളെ അനാദിയായ മായ, ഭ്രമം ആയി കാണുന്നു. ഇതെല്ലാം ഗൗഡ
പാദര്‍ പറഞ്ഞതു തന്നെ. ശങ്കരാചാര്യര്‍ ഗൗഡപാദരുടെ നിഗമനങ്ങളെല്ലാം അംഗീകരിച്ചെങ്കിലും തന്റെ സിദ്ധാന്തത്തിന് ഗുണാത്മക (ുീശെശേ്ല) മായ തെളിവു നല്കാനുപകരിക്കുന്ന തരത്തില്‍ അദ്ദേഹത്തിന്റെ യുക്തിവാദ (റശമഹലരശേര)െ ത്തെ വികസിപ്പിച്ചില്ല. മറ്റു ദര്‍ശനങ്ങളെ നിഷേധിക്കാന്‍ മാത്രമാണ് തര്ക്കവിദ്യയെ ഉപയോഗിച്ചത്. ഉപനിഷത്പാഠങ്ങളുമായി തന്റെ ആശയം പൊരുത്തപ്പെടുന്നതാണ് എന്നതല്ലാതെ മറ്റൊന്നും താന്‍ ചെയ്യേണ്ടതില്ലെന്നാണ് അദ്ദേഹം കരുതിയത്. ആത്മാവ് സത്തും ചിത്തും ആനന്ദവു മായതി
നാല് അതാണ് പരമമായ സത്യം എന്നതാണ് ഉപനിഷത്തുകളുടെ നിലപാടെന്ന് അദ്ദേഹം കാണിച്ചു. ഇതിനെ അംഗീകരിച്ചാല്‍
പിന്നെ ഈ കാണപ്പെടുന്ന പ്രപഞ്ചം സത്യമല്ലെന്നു വരുന്നു. ഈ പ്രപഞ്ചം ഒരു ഇന്ദ്രജാലസൃഷ്ടിയോ മായയോ ആകാനേ തരമുള്ളൂ. പ്രപഞ്ചം മായയാണെന്ന് സമര്‍ത്ഥിക്കാന്‍ ശങ്കരാചാര്യര്‍ മെനക്കെടുന്നില്ല മറിച്ച് അക്കാര്യം അനിഷേധ്യമാണെന്ന നില
പാടെടുക്കുന്നു. കാരണം, ആത്യന്തികമായ യാഥാര്‍ത്ഥ്യം ആത്മാവാണെങ്കില്‍ മറ്റെല്ലാം മായയാണെന്ന നിഗമനത്തിലെത്തുകയേ തരമുള്ളൂ. തന്മൂലം ആചാര്യര്‍ക്ക് വൈദികഷഡ്ദര്‍ശനങ്ങളിലെ മീമാംസ, സാംഖ്യം എന്നിവയുടെ അനുയായികളുമായി വഴക്കിടേണ്ടി വന്നു. ഈ രണ്ടു കൂട്ടരും വേദപ്രാമാണ്യത്തെ അംഗീകരിക്കുന്നവരായിരുന്നെങ്കിലും ആത്മാവ് എന്നപോലെ പ്രപഞ്ചവും യഥാര്‍ത്ഥമാണെന്ന നിലപാടുകാരായിരുന്നു. അതനുസരിച്ച് അവര്‍ വേദത്തെ താന്താങ്ങളുുടെ രീതിയില്‍ വ്യാഖ്യാനിക്കുകയും ചെയ്തുപോന്നു. ഭഗവദ്ഗീതയുടെ ഭാഷ്യത്തിലുടനീളവും ആചാര്യര്‍ വൈദികകര്‍മ്മകാണ്ഡം ജ്ഞാനകാണ്ഡവുമായി താരതമ്യം ചെയ്യുമ്പോള്‍ ഗൗണമാണ്, രണ്ടാം തരമാണ് എന്നു സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നതു കാണാം. ഒരു തരത്തിലുള്ള ധ്യാനവും
പൂജനവും ആവശ്യമില്ല; ആത്മാവ് അഥവാ ബ്രഹ്മം ആണ് പരമമായ സത്യം എന്ന ബോധം ഉണര്‍ന്നാല്‍ ആ വ്യക്തി ജ്ഞാനിയും മുക്തനുമാകും എന്നാണ് ആചാര്യന്റെ അഭിപ്രായം. യാഗാദികളടങ്ങുന്ന കര്‍മ്മകാണ്ഡം ലൗകികന്മാര്ക്കും ജ്ഞാനകാണ്ഡം എന്ന ഉപനിഷദ്ഭാഗം കര്‍മ്മികളെ അപേക്ഷിച്ച് ഉയര്‍ന്നതലത്തിലുള്ള മുമുക്ഷുക്കള്ക്കുള്ളതുമാണ് എന്നതാണ് അദ്ദേഹം എടുത്ത നിലപാട്. വൈദികകര്മ്മയോഗവും ഔപനിഷദികജ്ഞാനയോഗവും രണ്ടുതരം ആള്‍ക്കാരെ ഉദ്ദേശിച്ചുകൊണ്ടുള്ള വ്യത്യസ്തവഴികളാണ്. രണ്ടും ഒരുമിച്ചനുഷ്ഠിക്കുവാന് ഉള്ളവയല്ല (ജ്ഞാനകര്മ്മസമുച്ചയാഭാവഃ).
നിത്യാനിത്യവസ്തുവിവേകം (നിത്യമേത്, ക്ഷണികമേത് എന്നു വിവേചനബുദ്ധി), ഇഹാമുത്രഫലഭോഗവിരാഗം (ഇഹ, പരലോകങ്ങളിലെ സുഖങ്ങളില്‍ താല്പര്യം നശിക്കല്‍), ശമദമാദിസാധനസംപത്തി (ഇന്ദ്രിയനിയന്ത്രണം, ക്ഷമ മുതലായവ കൈവരല്‍), മുമുക്ഷുത്വം (മോക്ഷം കിട്ടാന്‍ ആഗ്രഹം) എന്നീ നാലു ഗുണങ്ങള്‍ തികഞ്ഞവര്‍ മാത്രമാണ് ജ്ഞാനയോഗസാധന അനുഷ്ഠിക്കാന്‍ അധികാരികള്‍ എന്ന് ആചാര്യര്‍ വ്യക്തമാക്കുന്നു. സാംഖ്യനെ അദ്ദേഹം പ്രധാനമല്ലനായിട്ടാണ് കരുതിയത്. കാരണം പുരുഷ പ്രകൃതി ദ്വന്ദ്വത്തിലൂന്നിയ സാംഖ്യസിദ്ധാന്തം തെറ്റാണെന്നു തെളിയിച്ചാല്‍ ദ്വൈതവാദത്തിലധിഷ്ഠിതങ്ങളായ വൈഷ്ണവം, ശൈവം തുടങ്ങിയവയെല്ലാം നിരാകരിച്ചതിനു തുല്യമായല്ലോ. ഒരു തരത്തിലുമുള്ള ദ്വൈതവാദം ഉപനിഷത്തുകളിലില്ല എന്നു സമര്‍ത്ഥിക്കാന്‍ ആചാര്യര്‍ ശ്രമിച്ചതായി കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: