ഡെറാഡൂണ്‍: ബദരീനാഥ് ക്ഷേത്ര ദര്‍ശനത്തിനായുള്ള ബുക്കിംഗ് പോര്‍ട്ടലുകള്‍ തുറന്നു. ഭക്തര്‍ക്കായി തുറന്ന ക്ഷേത്രം 2019 നവംബറിലാണ് അടച്ചത്. നരേന്ദ്ര നഗറിലെ തെഹ്രി നരേഷിന്റെ രാജസദസ്സിലാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ 20 ന് ബദ്രി വിശാലിലെ ‘മഹാ അഭിഷേക്’ എള്ള് എണ്ണ ഉപയോഗിച്ച് നടത്തും.
വിഷ്ണുവിന് സമര്‍പ്പിച്ചിരിക്കുന്ന പ്രശസ്തമായ ഹിമാലയന്‍ ക്ഷേത്രമായ ബദരീനാഥിന്റെ ഏപ്രില്‍ 30 ന് പുലര്‍ച്ചെ 4.30 ന് വേദ ശ്ലോകങ്ങള്‍ ചൊല്ലിയാണ് ക്ഷേത്രത്തിന്റെ കവാടങ്ങള്‍ ആചാരപരമായി തുറക്കും. ബദരീ-കേദാര്‍ ക്ഷേത്ര സമിതി പ്രസിഡന്റ് മോഹന്‍ പ്രസാദ് തപ്ലിയാല്‍ പറഞ്ഞു.
ബദരീനാഥ് ക്ഷേത്രം അടച്ചത് ചാര്‍ ധാം യാത്രാ സീസണിന്റെ അവസാനമാണ്. ഉത്തരാഖണ്ഡിലെ ബദരീനാഥ് പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന വൈഷണ ക്ഷേത്രമാണ് ബദരീനാഥ് അഥവാ ബദ്രിനാരായണ ക്ഷേത്രം. ക്ഷേത്രവും പട്ടണവും നാല് ചാര്‍ ധാം, ചോട്ട ചാര്‍ ധാം തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്.
















