ഇന്ത്യന്‍ വാഹനവിപണിയിലെ ഏറ്റവും വില കുറഞ്ഞ കാറുമായി ടാറ്റ 2007ല്‍ ചരിത്രം കുറിച്ചിരുന്നു. ഒരു ലക്ഷം രൂപ മാത്രം വിലവരുന്ന ടാറ്റ നാനോ അന്ന് വന്‍സ്വീകാര്യതയാണ് നേടിയത്. ഇപ്പോഴിതാ രാജ്യത്തിന്റെ വാഹന വിപണിയിലെ വില കുറഞ്ഞ ഇലക്ട്രിക് എസ്.യു.വിയുടെ ലോന്‍ഞ്ച് നടത്തിയിരിക്കുകയാണ് കമ്പനി. ടാറ്റ സിപ്ട്രോണ്‍ ടെക്നോളജി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നെക്സോണ്‍ ഇ.വിയുടെ ബേസ് വെരിയന്റിന്റെ എക്സ്ഷോറൂം വില 13.99 ലക്ഷമാണ്.
30.2 kWH ബാറ്ററിയുള്ള നെക്സോണ്‍ ഇ.വി ഒറ്റചാര്‍ജില്‍ 312 കിലോ മീറ്റര്‍ സഞ്ചരിക്കുമെന്നാണ് ടാറ്റയുടെ അവകാശവാദം. ഈ പ്രവര്‍ത്തന ക്ഷമത ഉറപ്പുവരുത്താനായി ബാറ്ററിക്ക് എട്ട് വര്‍ഷം വാറണ്ടിയും കമ്പനി നല്കുന്നു. 129 പി.എസ് പവറും 245 എന്‍.എം ടോര്‍ക്കും എന്‍ജിനും നെക്സോണ്‍ ഇ.വിയ്ക്ക് ശക്തി പകരും. വാഹനത്തിനു ഇനിഷ്യല്‍ ആക്സലറേഷന്‍ 0-100 കേവലം 9.9 സെക്കന്‍ഡില്‍ നേടുമെനാനണ് ടാറ്റയുടെ വാഗ്ദാനം.
ഒരു മണിക്കൂര്‍ കൊണ്ട് ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാനാകും. അതേസമയം സാധാരണ ചാര്‍ജറിലാണെങ്കില്‍ 20 ശതമാനത്തില്‍ നിന്ന് 100 ശതമാനം ചാര്‍ജാകാന്‍ എട്ട് മണിക്കൂറെടുക്കുമെന്നും കമ്പനി പറയുന്നു. നിരവധി ആധുനിക സൗകര്യങ്ങളും ടാറ്റ നെക്സോണ്‍ ഇ.വി നള്‍ക്കുന്നു. ഹാര്‍മാന്റെ ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഇന്റീരിയറില്‍ ടാറ്റ നല്‍കിയിട്ടുണ്ട്.
ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകളെ ഇന്ഫോടെയിന്മന്റെ് സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റല്‍ ഇന്‍സ്ട്രുമന്റെ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, പവര്‍ സണ്‍റൂഫ്, ലെതര്‍ സീറ്റുകള്‍, ഓട്ടോമാറ്റിക് വൈപ്പറുകള്‍, റിവേഴ്സ് കാമറ എന്നിവയും ഇലക്ട്രിക് നെക്സോണിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: