ഇസ്ലാമാബാദ്: ആശുപത്രിയില്‍ കഴിയവേ നേഴ്‌സുമാരെയെല്ലാം ഹൂറിമാരായി തോന്നിയെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കറാച്ചിയില്‍ ഷൗക്കത്ത് ഖനം കാന്‍സര്‍ ആശുപത്രിയിലെ ധന സമാഹരണത്തിനായി നടത്തിയ യോഗത്തില്‍ പങ്കെടുക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
ഒരിക്കല്‍ എലവേറ്ററില്‍ നിന്നും വീണതിനെ തുടര്‍ന്നാണ് ഇമ്രാന്‍ ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വേദന കുറയാനായി അവിടെ വെച്ച് ഇമ്രാന്‍ ഖാന് ഇഞ്ചക്ഷന്‍ എടുത്തിരുന്നു. അതോടെ ചുറ്റും ഉണ്ടായിരുന്ന നേഴ്‌സുമാരെല്ലാം ഹൂറിമാരായി അനുഭവപ്പെടുകയായിരുന്നു.
ഒരു ഇഞ്ചക്ഷന്‍ എടുത്തപ്പോള്‍ തന്നെ വേദന കുറഞ്ഞതാണ്. എന്നാല്‍ ഹൂറിമാരുടെ സാമിപ്യത്തിനായി വീണ്ടും ഇഞ്ചക്ഷന്‍ എടുക്കാന്‍ ഡോക്ടറെ നിര്‍ബന്ധിച്ചതായും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.
ലാഹോറില്‍ 2013ലാണ് ഇമ്രാന്‍ ഖാന് അപകടമുണ്ടായത്. തെരഞ്ഞെടുപ്പിന് മുന്‍പായി നടന്ന അപകടത്തില്‍ ഇമ്രാന്റെ തലക്കും പുറത്തും പരിക്കറ്റിരുന്നു. മൂന്ന് തവണ വിവാഹിതനായ വ്യക്തിയാണ് ഇപ്പോഴത്തെ പാക് പ്രധാനമന്ത്രി. 2018ലാണ് ഇപ്പോഴത്തെ ഭാര്യ ബുഷ്‌റ ബിബിയെ വിവാഹം ചെയ്യുന്നത്.
















