ന്യൂദല്‍ഹി: ദല്‍ഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ചൂട് മുറുകിയതോടെ ബിജെപി-ആംആദ്മി പാര്‍ട്ടി നേതാക്കള്‍ തമ്മിലുള്ള വാക്പോരും ശക്തമായി. തെക്ക് കിഴക്കന്‍ ദല്‍ഹിയിലെ ഷഹീന്‍ബാഗ് സമരമാണ് തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമായി ഉയര്‍ന്നുവന്നിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭവേദിയായ ഷഹീന് ബാഗില്‍ മുസ്ലീങ്ങളെ അണിനിരത്തി സമരം തുടരുന്നതിന് പിന്നില്‍ ആപ്പ് ആണെന്നാണ് ബിജെപിയുടെ ആരോപണം. പണവും ഭക്ഷണവും അടക്കം സമരക്കാര്‍ക്ക് വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കുകയാണ് ആപ്പ് നേതാക്കളെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ ഇക്കാര്യം പരസ്യമായി സമ്മതിക്കാനോ സമര നേതൃത്വം തങ്ങള്‍ക്കാണെന്ന് ഏറ്റുപറയാനോ ആപ്പ് നേതാക്കള്‍ തയാറാവുന്നില്ല. ജാമിയാ മിലിയയിലെ സംഘര്‍ഷത്തിന് പിന്നിലും ആപ്പ് എംഎല്‍എയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഷഹീന്ബാദിനെ സ്ഥിരം സമരവേദിയായി ആപ്പും മുസ്ലിം നേതാക്കളും മാറ്റിയത്.
പൗരത്വ നിയമ ഭേദഗതിയെ ആം ആദ്മി പാര്‍ട്ടി എതിര്‍ക്കുന്നുണ്ടെങ്കില്‍ ഷഹീന്‍ബാഗിലെത്തി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് സമരക്കാരെ കാണാന്‍ തയാറാവണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ ആവശ്യപ്പെട്ടു. രാജ്യവിരുദ്ധ പ്രസ്താവന നടത്തിയ ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നായിരുന്നു ഇതിന് മുഖ്യമന്ത്രി കേജ്രിവാളിന്റെ മറുചോദ്യം. എന്നാല്‍ കേജ്രിവാള് ഇതാവശ്യപ്പെട്ടതിന് പിന്നാലെ തന്നെ ദല്‍ഹി പോലീസ് ഷര്‍ജീല്‍ ഇമാമിനെ അറസ്റ്റ് ചെയ്തു. കെജ്രിവാള് ഷര്‍ജീല്‍ ഇമാമിനെ പിന്തുണയ്ക്കുന്നോയെന്നും ഷാ റിത്താലയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ചോദിച്ചു. തിങ്കളാഴ്ച മാത്രം മൂന്നു റാലികളാണ് അമിത് ഷാ ദല്‍ഹിയില്‍ നടത്തിയത്.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയും ദല്‍ഹിയില്‍ വിവിധ ഇടങ്ങളില്‍ ഇന്നലെ റാലികള്‍ നടത്തി. രാജ്യത്തെ തകര്‍ക്കാന്‍ നോക്കുന്നവരെ എന്തിനാണ് പിന്തുണയ്ക്കുന്നതെന്ന് കേജ്രിവാള് വ്യക്തമാക്കണം. രാജ്യദ്രോഹ കേസില്‍ മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് ചെയര്മാന് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്യാന്‍ എന്തുകൊണ്ട് കേജ്രിവാള് അനുമതി നല്‍കുന്നില്ല. രാജ്യവിരുദ്ധര്‍ക്കെതിരെ നടപടിയെടുത്താല്‍ ആപ്പിന്റെ വോട്ട് ബാങ്ക് തകരുമെന്ന് കേജ്രിവാള് ഭയപ്പെടുന്നതായും ബിജെപി ദേശീയ അധ്യക്ഷന്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: