കൊച്ചി: ഹോണ്ട ടൂ വീലേഴ്സ് ഇന്ത്യ രാജ്യത്തെയും ലോകത്തെയും ഉപഭോക്താക്കളെ ആഹ്ളാദിപ്പിച്ചുകൊണ്ട് മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുന്നു. ഹോണ്ട ടൂവീലേഴ്സ് ഇന്ത്യയിലെ പ്രവര്‍ത്തനത്തിന്റെ 19 വര്‍ഷം ആഘോഷിക്കുമ്പോള്‍ കയറ്റുമതിയില്‍ 25 ലക്ഷം യൂണിറ്റുകള്‍ പിന്നിട്ടാണ് നാഴികക്കല്ലു കുറിച്ചിരിക്കുന്നത്.
ആക്റ്റീവയിലൂടെയാണ് 2001ല്‍ ഹോണ്ട ടൂ വീലേഴ്സ് ഇന്ത്യയില്‍ നിന്നും കയറ്റുമതി ആരംഭിച്ചത്. 2015ല്‍ കയറ്റുമതി 10 ലക്ഷം യൂണിറ്റ് കടന്നു. വര്‍ഷങ്ങള്‍ കടന്നപ്പോള്‍ ഹോണ്ടയുടെ ഉല്‍പ്പാദന ശ്രേണിയും വളർന്നു. ജപ്പാനിലെ ഹോണ്ട മോട്ടോർ കമ്പനിയില്‍ നിന്നും അധിക കയറ്റുമതി അനുമതി കൂടി ലഭിച്ചതോടെ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 15 ലക്ഷം യൂണിറ്റ് കൂടി കടന്നു. കയറ്റുമതിയില്‍ ഇരട്ടി വേഗം കൈവരിച്ചു.
കയറ്റുമതിയില്‍ മുന്നിൽ നില്ക്കുന്ന മോഡല്‍ ഡിയോയാണ്. ഇപ്പോള്‍ ഹോണ്ട 18 മോഡലുകള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്നു. ഏഷ്യ, മിഡില്‍ ഈസ്റ്റ്, ലാറ്റിന്‍ അമേരിക്ക തുടങ്ങിയ മേഖലകളിലെ 26 രാജ്യങ്ങളിലേക്ക് കയറ്റുമതിയുണ്ട്. കയറ്റുമതി വിപണിയുടെ 50 ശതമാനം കയ്യടക്കി ഹോണ്ട ഒന്നാം സ്ഥാനത്ത് നില്ക്കുന്നു.
ഇന്ത്യയിലെയും ലോകത്തെയും സ്കൂട്ടര്വല്ക്കരണത്തെയും ഹോണ്ട നയിക്കുന്നു. ശ്രീലങ്ക, മെക്ക്സിക്കോ, കൊളംബിയ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലെ ഏറ്റവും പ്രിയപ്പെട്ട സ്കൂട്ടറാണ് ഡിയോ. ഗോട്ടിമാലയില്‍ ഏറ്റവും വില്‍പ്പനയുള്ള ടൂവീലറാണ് ഹോണ്ടയുടെ നവി.
കയറ്റുമതിയിലൂടെ ഹോണ്ട 25 ലക്ഷം ഉപഭോക്താക്കളെ സന്തോഷിപ്പിച്ചുവെന്നും ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന ഒന്നാം നമ്പര്‍ സ്കൂട്ടർ ആയതില്‍ അഭിമാനമുണ്ടെന്നും 2020ല്‍ ബിഎസ്-6 യുഗത്തില്‍ ആഗോള തലത്തില്‍ ഹോണ്ട, മോട്ടോര്‍സൈക്കിള്‍ ബിസിനസില്‍ ഒന്നാം സ്ഥാനക്കാരാകുകയാണ് ലക്ഷ്യമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: