കൊച്ചി: തേക്കടി കടുവ സങ്കേതത്തില്‍ വള്ളക്കടവ് വനം റേഞ്ചില്‍ ചിലരുടെ അറിവോടെ ഫുട്ബോള്‍ മൈതാനം നിര്‍മിച്ചു. വനംവകുപ്പ് വിജിലന്‍സും ഇന്റലിജന്‍സും അന്വേഷണം തുടങ്ങി. ഉദ്യോഗസ്ഥരുടെയും ഭരണനേതൃത്വത്തിലുള്ളവരുടെയും ഒത്താശയോടെയായിരുന്നു നിര്‍മാണം. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ വനം വകുപ്പ് ഫീല്‍ഡ് ഡയറക്ടര്‍ കൃത്രിമം കാണിച്ചു, അന്വേഷണത്തിന് ചെന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെ ആക്രമിച്ചു.
തേക്കടിയില്‍ പെരിയാര്‍ കടുവ സങ്കേതത്തിന്റെ ഈസ്റ്റ് ഡിവിഷനില്‍ ഒരേക്കര്‍ പ്രദേശം നശിപ്പിച്ചു. കടുവ സങ്കേതത്തില്‍ വിലക്കുള്ള ഹിറ്റാച്ചി യന്ത്രങ്ങള്‍ എത്തിച്ചായിരുന്നു നിര്‍മാണം. ജൈവ വൈവിധ്യ സംരക്ഷണ പ്രദേശത്തുനിന്ന് പത്തടി വരെ മണ്ണ് നീക്കി. മരങ്ങള്‍ മുറിച്ചു.
വഞ്ചിവയല്‍ സെവന്‍സ് ഫുട്ബോള്‍ മത്സരം ഇക്കഴിഞ്ഞ ഡിസംബര്‍ 26 മുതല്‍ മൂന്നു ദിവസം നിശ്ചയിച്ചിരുന്നു. അതിന്റെ നടത്തിപ്പിനാണ് വനഭൂമി മൈതാനമാക്കിയത്. പെരിയാര്‍ കടുവ സങ്കേതം ഡെപ്യൂട്ടി ഡയറ്കടര്‍ ശില്‍പ്പ.വി. കുമാറാണ് ഉദ്ഘാടനം ചെയ്തത്. മൈതാനം നിര്‍മിക്കാന്‍ ഇവരുടെ സഹകരണവും ഉണ്ടായിരുന്നു.
പെരിയാര്‍ കടുവ സങ്കേതത്തില്‍ ചെറിയ വാഹനങ്ങളുടെ ശബ്ദം പോലുമുണ്ടാകാതെ നോക്കേണ്ടപ്പോഴാണ് ഹിറ്റാച്ചി മെഷീന് എത്തിച്ച് മണ്ണിടിച്ചതും നികത്തിയതും. സുരക്ഷാ പ്രശ്നത്തില്‍ ഉള്ള മുല്ലപ്പെരിയാര്‍ ഡാമിന് അടുത്താണ് ഇൗ നിര്‍മാണം നടത്തിയത്. മുമ്പ് മൈതാനമായിരുന്നിടത്ത് പുനര്‍ നിര്‍മാണം നടത്തിയതേ ഉള്ളൂവെന്ന വിശദീകരണമാണ് പ്രാഥമികാനേ്വഷണം നടത്തിയത വനം ഫീല്‍ഡ് ഡയറക്ടര്‍ നല്‍കിയത്. എന്നാല്‍ സിസിടിവി തെളിവ്, സെന്‍സസ് റിപ്പോര്‍ട്ട്, വനം സര്‍വേ റിപ്പോര്‍ട്ട് തുടങ്ങിയവ പ്രകാരം അങ്ങനെ മുമ്പ് അവിടെ മൈതാനമില്ല. ഇതെത്തെുടര്ന്ന് വനം വകുപ്പ് വിജിലന്‍സ് അന്വേഷണം തുടങ്ങി.
അതിനിടെ, വനംവകുപ്പിന്റെ ഇന്റലിജന്‍സ് വിഭാഗത്തില്‍നിന്ന് പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥനെ മര്‍ദിച്ച സംഭവുമുണ്ടായി. വനം സംരക്ഷണ നിയമം (1972) ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ട്(1980), കേരള ഫോറസ്റ്റ് ആക്ട് (1991) തുടങ്ങിയവ പ്രകാരം വിവിധ വകുപ്പുകള്‍ അനുസരിച്ച് കടുത്ത ശിക്ഷ ഉദ്യോഗസ്ഥര്‍ക്കും സഹായിച്ചവര്‍ക്കും കിട്ടാവുന്നതാണ് ഈ നിയമ ലംഘനം.
ക്രിട്ടിക്കല്‍ ടൈഗര്‍ ഹാബിറ്റാറ്റാണ് വഞ്ചിവയല്‍ പ്രദേശം. ഇവിടെ എന്തു നിര്‍മാണ പ്രവര്‍ത്തനത്തിനും നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ അനുമതി വേണം. എന്നാല്‍, അനുമതി തേടിയിട്ടു പോലുമില്ല. ഇതിനുസരിച്ച് കേന്ദ്ര വനം വകുപ്പിന്റെ അന്വേഷണവും ഇക്കാര്യത്തില്‍ ഉടന്‍ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: