കൊച്ചി: ഷെയ്ന് നിഗത്തിന്റെ വിലക്കുമായി ബന്ധപ്പെട്ട് നിര്‍മ്മാതക്കളുടെ സംഘടന അമ്മ താരസംഘടനയുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട അമ്മ ഭാരവാഹികളായ ഇടവേള ബാബുവും ബാബു രാജും പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിന്റെ നിലപാടിലെ അതൃപ്തി വ്യകത്മിക്കി.
ഷെയ്ന് നിഗത്തിനുമേല് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാനായി നിര്‍മ്മാതാക്കള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ ഒരു കോടി രൂപ നല്‍കണമെന്നുമുള്ള കടുത്ത നിലപാട് വ്യക്തമാക്കിയ നിര്‍മ്മാതക്കളുടെ സംഘടന. അല്ലത്ത പക്ഷം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ ഷെയ്ന് നിഗവുമായി സഹകരിക്കില്ലെന്നും വ്യക്തമാക്കി. മുമ്പ് ഏഴ് കോടി രൂപ നഷ്ടപരിഹാരം നല്‍കണം എന്നായിരുന്നു നിര്‍മ്മാതാക്കളുടെ ആവശ്യം. എന്നാല്‍ ഇന്ന് കൊച്ചിയിലെ പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ ഓഫീസില്‍ വച്ചു നടന്ന ചര്‍ച്ചയില്‍ ഏഴ് കോടിക്ക് പകരം ഒരു കോടി നിര്‍ബന്ധമായും ലഭിക്കണം എന്ന നിലപാടിലേക്ക് അവര്‍ വന്നു.
അതേസമയം, നഷ്ടപരിഹാരം നല്കി കൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പിനില്ലെന്ന അമ്മ സംഘടന വ്യക്തമാക്കി. ഒരു കോടി കിട്ടാതെ ഷെയ്നിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കില്ലെന്ന് നിര്‍മ്മാതാക്കള്‍ ആവര്‍ത്തിച്ചതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. ഈ വിഷയത്തില്‍ ഇതിനോടകം തന്നെ ഷെയ്ന് ഒരുപാട് അനുഭവിച്ചെന്നും ഇത്രയും കാലം ഒരു സിനിമ പോലും ചെയ്യാന്‍ സാധിക്കാതെ ഷെയ്ന് നില്‍ക്കേണ്ടി വന്നെന്നും ഇനിയും അതൊന്നും തുടരാന്‍ അംഗീകരിക്കാനാവില്ലെന്നും ഇടവേള ബാബു പറഞ്ഞു. ഇന്നത്തെ ചര്‍ച്ചയോടെ ഷെയ്നുമായി ബന്ധപ്പെട്ട വിവാദങ്ങളും വിലക്കും അവസാനിക്കും എന്നായിരുന്നു പൊതുവില്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, അമ്മയും നിര്‍മ്മാതാക്കളും തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ വിഷയത്തില്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ നേരിട്ട് ഇടപെട്ടേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: