മോഹന്‍ലാലിന്റെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ടീസര്‍ റീലിസ് ചെയ്തു. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് യുട്യൂബ് ലിങ്ക് ഷെയര്‍ ചെയ്തത്. പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ഈ സിനിമ സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് പറയുന്നത്.
‘വെയിലും, തണലും, കാറ്റും, നീരും തന്ന് വളര്‍ത്തിയ മണ്ണ് ഉമ്മയെ പോലെയാണ്’ എന്ന ഒറ്റ ഡയലോഗ് കൊണ്ട് തന്നെ പ്രേക്ഷകമനസ്സുകളില്‍ ഇടം പിടിച്ചു കഴിഞ്ഞു മരയ്ക്കാര്‍ ടീസര്‍. ഹോളിവുഡ് സിനിമകളെ വെല്ലുന്ന പെര്ഫെക്കഷനോടുക്കൂടിയ സിനിമയുടെ ഭാഗങ്ങള്‍ ടീസറില്‍ നിര്ഞ്ഞു നില്ക്കുന്നു. ആദ്യ അഞ്ചുമിനിറ്റുകൊണ്ട് മരയ്ക്കാര്‍; അറബിക്കടലിന്റെ സിംഹത്തിന്റെ ടീസര്‍ നേടിയത് പതിനായിരത്തിനുമേലെ വ്യൂസാണ്. ഒപ്പം എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മരയ്ക്കാര്‍.
ഫാസില്‍, മധു, അര്ജുന് സര്‍ജ, സുനില്‍ ഷെട്ടി, സര്‍ജ, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്ശന്, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സാബു സിറില്‍ കലാസംവിധാനം നിര്‍വഹിക്കും. സിനിമയുടെ 75 ശതമാനം ഫിലിം സിറ്റിയിലും ബാക്കി ഭാഗങ്ങള്‍ ഊട്ടി, രാമേശ്വരം എന്നിവിടങ്ങളിലും ചിത്രീകരിച്ചിരിക്കുന്നു. ആന്റണി പെരുമ്പാവൂര്‍, സി.ജെ റോയ്, സന്തോഷ് കുരുവിള എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: