ജയസൂര്യയെ നായകനാക്കി ലില്ലി ഫെയിം പ്രശോഭ് വിജയന് സംവിധാനം ചെയ്യുന്ന ‘അന്വേഷണം’ ജനുവരി 31ന് പ്രദര്‍ശനത്തിനെത്തുന്നു.
ഇ ഫോര്‍ എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ മുകേഷ് ആര്. മേത്ത, എ. വി. അനൂപ്, സി. വി. സാരഥി എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശ്രുതി രാമചന്ദ്രന് നായികയാവുന്നു.
ലാല്‍, വിജയ്ബാബു, ശ്രീകാന്ത് മുരളി, നന്ദു, ഷാജൂ ശ്രീധര്‍, ജയ്വിഷ്ണു, മാസ്റ്റര്‍ അശുധോഷ്, ലിയോണ, ലെന ബേബി ജെസ്സ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ഫ്രാന്‍സിസ് തോമസിന്റെ കഥയ്ക്ക് സലില്‍ ശങ്കരന്, രഞ്ജിത്ത് കമല ശങ്കര്‍, ഫ്രാന്‍സിസ് തോമസ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതുന്നു. സുജിത്ത് വാസുദേവ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം-ജെയ്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: