Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലേപാക്ഷിയിലെ ആകാശസ്തംഭങ്ങള്‍

ഹരി by ഹരി
Jan 25, 2020, 06:16 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ശിവലിംഗത്തിന് തണലായി നില്‍ക്കുന്ന ഏഴു തലയുള്ള നാഗരൂപം. നിലം തൊടാതെ നില്‍ക്കുന്ന എഴുപത് തൂണുകള്‍!  ആന്ധ്ര കര്‍ണാടക അതിര്‍ത്തിയിലുള്ള ലേപാക്ഷിയിലെ വീരഭദ്രക്ഷേത്രത്തിലെത്തിയാല്‍  കാണാം ഈ ചരിത്ര വിസ്മയങ്ങള്‍. 

മേല്‍ക്കൂരയോടു മാത്രം ബന്ധിപ്പിച്ചിരിക്കുന്ന, നിലം തൊടാതൂണുകള്‍ (ആകാശസ്തംഭം)  ആധുനികശാസ്ത്രത്തിന് പോലും സമസ്യയാണ്. തൂണിനും തറയ്‌ക്കും  ഇടയിലൂടെ നിലംതൊടാതെ വസ്ത്രം കടത്തിയെടുത്താല്‍ എല്ലാ ദുരിതങ്ങളും അകലുമെന്നാണ് വിശ്വാസം.  വിജയനഗര വാസ്തുവിദ്യയുടെ വൈദഗ്ധ്യം അറിയാന്‍ വീരഭദ്രദേവന്റെ ഈ ‘ആകാശസ്തംഭ’ങ്ങള്‍ തന്നെ ധാരാളം. 

ശിവനും വിഷ്ണുവും, ശിവപുത്രനായ വീരഭദ്രനും മൂര്‍ത്തികളായുള്ള ക്ഷേത്രം പണിതത് വിജയനഗരസാമ്രാജ്യത്തിന്റെ സാമന്തന്മാരായിരുന്ന വിരൂപണ്ണ, വീരണ്ണ സഹോദരന്മാരാണ്. വാസ്തുശില്‍പ്പങ്ങളോളം പ്രാധാന്യമുണ്ട് ഇവിടുത്തെ ചുമര്‍ചിത്രങ്ങള്‍ക്കും.  കല്‍ച്ചുമരുകളില്‍ കന്നഡയിലുള്ള ശിലാലിഖിതങ്ങളും ധാരാളം. ഇപ്പോഴവയില്‍ പലതും ക്ഷയിച്ചു തുടങ്ങി. ഗ്രാനൈറ്റിലാണ് ക്ഷേത്രത്തിന്റെ അകത്തളം മുഴുവന്‍ പണിതീര്‍ത്തിരിക്കുന്നത്. 

മൂന്നുചുറ്റുകളായി പിണഞ്ഞ് ഏഴു തലകളോടെ നില്‍ക്കുന്ന നാഗലിംഗവും ഒറ്റക്കല്ലില്‍ പണിത  27 അടിനീളവും 15 അടി പൊക്കവുമുള്ള കൂറ്റന്‍ നന്ദികേശപ്രതിമയും നേരില്‍ കണ്ടു തന്നെ ആസ്വദിക്കണം. ശിവലിംഗത്തിനുമീതെ പത്തിവിരിച്ചു നില്‍ക്കുന്ന നാഗപ്രതിമ പണിത ശില്‍പ്പിയുടെ കഥയ്‌ക്കുമുണ്ടൊരു കൗതുകം. അമ്മ ഉച്ചഭക്ഷണം തയാറാക്കിക്കൊണ്ടിരിക്കുന്ന നേരത്തിനുള്ളിലാണ് ശില്‍പി അത് പണിതീര്‍ത്തതെന്നാണ് കഥ.    

ലേപാക്ഷിയുടെ ചരിത്രത്തിന് രാമായണത്തോളം പഴക്കമുണ്ട്. സീതയെ അപഹരിച്ച് പുഷ്പകവിമാനത്തില്‍ പോകവേ തടയാനെത്തിയ ജടായുവിനെ രാവണന്‍ അരിഞ്ഞുവീഴ്‌ത്തിയത് ഇവിടെയത്രേ. സീതയെ തിരഞ്ഞെത്തിയ രാമനോട് ജടായു കാര്യം ധരിപ്പിച്ചു.  അതുകേട്ട് ജടായുവിനെ നോക്കി രാമന്‍ സ്‌നേഹത്തോടെ ‘ലേപാക്ഷി’  എന്നു വിളിച്ചു.  തെലുങ്കില്‍  ‘പക്ഷി ശ്രേഷ്ഠാ എഴുന്നേല്‍ക്കൂ’ എന്നത്രേ ഇതിനര്‍ഥം. ഇവിടം  ലേപാക്ഷിയെന്ന് അറിയപ്പെട്ടതിനു പിന്നിലെ നാട്ടുകഥ ഇങ്ങനെ.ആന്ധ്രയിലെ അനന്തപൂര്‍ ജില്ലയിലാണ് ലേപാക്ഷി വീരഭദ്രക്ഷേത്രമുള്ളത്. അനന്തപൂരിലെ ഹിന്ദ്പൂര്‍ പട്ടണത്തില്‍ നിന്നും ഇവിടേയ്‌ക്ക്  15 കിലോമീറ്റര്‍ ദൂരം. ബെംഗളുരുവില്‍ നിന്നുള്ള ദൂരം 123 കിലോമീറ്റര്‍ .

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

സെന്‍ട്രല്‍ ടാക്സ്, സെന്‍ട്രല്‍ എക്സൈസ് ആന്‍ഡ് കസ്റ്റംസ് തിരുവനന്തപുരം ചീഫ് കമ്മിഷണര്‍ എസ്.കെ. റഹ്മാന്‍ വാര്‍ത്താ സമ്മേളനത്തില്‍
Business

ജിഎസ്ടി വരുമാനത്തില്‍ 18 ശതമാനം വര്‍ധന; നികുതി സമാഹരണത്തില്‍ തിരുവനന്തപുരം സോണ്‍ മികച്ച മുന്നേറ്റം

Kerala

ജിഎസ്ടി ദിനാഘോഷം ഇന്ന് തിരുവനന്തപുരത്ത്

ജപ്പാന്‍ സ്വദേശിനികളായ ജുങ്കോ, കോക്കോ, നിയാക്കോ എന്നിവര്‍ കോട്ടയം തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തി ഹിന്ദുമതം സ്വീകരിച്ചപ്പോള്‍
Kerala

കോട്ടയത്ത് ജപ്പാന്‍ സ്വദേശിനികള്‍ ഹിന്ദുമതം സ്വീകരിച്ചു

Article

ആദ്യം എംവിആര്‍, മകന്‍, പിന്നാലെ റവാഡ… കൂത്തുപറമ്പ് രക്തസാക്ഷികളെ മറന്ന് സിപിഎം

Editorial

റെയില്‍വേയില്‍ അതിവേഗ കുതിപ്പ്

പുതിയ വാര്‍ത്തകള്‍

യുജിസി പരിഷ്‌കാരങ്ങളും ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ ബില്ലുകളും

ഹിമാചലിലെ മാണ്ഡിയിൽ മേഘവിസ്ഫോടനം ; എട്ട് വീടുകൾ ഒലിച്ചുപോയി, ഒൻപത് പേരെ കാണാതായി ; ഇന്നും റെഡ് അലേർട്ട്

പ്രണയ നൈരാശ്യത്തിൽ ആണ്‍സുഹൃത്തിനൊപ്പം പുഴയിലേക്ക് ചാടിയ വീട്ടമ്മ നീന്തിരക്ഷപ്പെട്ടു: യുവാവിനെ കാണാനില്ല, തിരച്ചിൽ തുടരുന്നു

മോദി-ട്രംപ് ബന്ധങ്ങൾ മികച്ചത്, പുതിയ വ്യാപാര കരാർ ഇരു രാജ്യങ്ങൾക്കും ഗുണകരം : ഇന്ത്യ-യുഎസ് വ്യാപാര കരാറിന് മുന്നോടിയായി വൈറ്റ് ഹൗസിന്റെ പ്രസ്താവന

മമ്മൂട്ടിയെ ഇനി ചരിത്ര വിദ്യാർഥികൾ പഠിക്കും; സിലബസിൽ ഉൾപ്പെടുത്തി , കോളജ്

പാചക വാതക സിലിണ്ടർ വില കുറഞ്ഞു, നാലു മാസത്തിനിടെ കുറഞ്ഞത് 140 രൂപ

ശരീരത്തിന്റെ നിറം വെളുപ്പ്, എന്നാൽ മുഖം മാത്രം കറുത്ത് വരുന്നോ? എങ്കിൽ ഈ ടെസ്റ്റ് ഉടൻ ചെയ്യണം

ഇനിയും വെള്ളം കുടി മുട്ടിക്കരുത് ! സിന്ധു നദീജല കരാർ പുനഃസ്ഥാപിക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച് പാകിസ്ഥാൻ 

വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന പാനീയങ്ങൾ

ലഹരിയെ നേരിടാനുള്ള കൂടുതല്‍ നടപടികള്‍ ഉണ്ടാകും: പുതിയ പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies