കൊച്ചി: ഡ്രൈവിംഗ് ലൈസന്‍സ് എന്ന് ചിത്രത്തില്‍ അഹല്യ ആശുപത്രിക്കെതിരായ പരാമര്‍ശത്തില്‍ നടന് പൃഥ്വിരാജ് മാപ്പു പറഞ്ഞു. അഹല്യ ഫൗണ്ടേഷന് ഹൈക്കോടിയില്‍ ഹര്‍ജി പരിഗണിക്കവെയാണ് അദ്ദേഹം ഖേദപ്രകടനം നടത്തിയത്. സിനിമയില്‍ നിന്നും വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യാമെന്നും ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ പൃഥ്വിരാജ് കോടതിയെ ബോധിപ്പിച്ചു.
പൃഥ്വിരാജ് പ്രധാന വേഷത്തില്‍ എത്തിയ ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തില്‍ സ്ഥാപനത്തിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഭാഗങ്ങള്‍ ഉണ്ടെന്നായിരുന്നു പരാതിക്കാരായ അഹല്യ ഫൗണ്ടേഷന്റെ വാദം. ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രന്‍ എന്ന കഥാപാത്രം അഹല്യ ആശുപത്രിയെക്കുറിച്ച് അപകീര്‍ത്തി പരമായി സംസാരിക്കുകയും ചിത്രത്തിന്റെ ഒരു ഘട്ടത്തില്‍ സ്ഥാപനത്തിന്റെ സ്ക്രിപ്റ്റ് കാണാന്‍ ഇടവരുകയും ഇതില്‍ താന്‍ ഒരിക്കലും അഭിയിക്കില്ലായെന്നും പറയുന്നുമുണ്ട്. ചിത്രത്തിലെ വിവാഭാഗങ്ങള് നീക്കം ചെയ്യണമെന്ന് സെന്‍സര്‍ ബോര്‍ഡ് നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കോടതി പൃഥ്വിരാജിന് നേരത്തേ നോട്ടീസ് അയച്ചിരുന്നു.
സുരാജ് വെഞ്ഞാറമൂട്, പൃഥ്വിരാജ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഡ്രൈവിംഗ് ലൈസന്‍സ് ഡിസംബര്‍ 20നാണ് തിയറ്ററുകളില്‍ എത്തിയത്. സൂപ്പര്‍ സ്റ്റാറിന്റെ ആരാധകായ വെഹിക്കള്‍ ഇന്‍സ്പെക്ടറിന്റെ കഥ പറയുന്ന ചിത്രത്തില്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു. പൃഥ്വിരാജ് സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രനായും എത്തുന്നു. ലാല്‍ ജൂനിയറാണ് സിനിമ സംവിധാനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: