അലഹബാദ് മാഘമേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന രാമക്ഷേത്ര മാതൃക
അലഹബാദ്: അലഹബാദില്‍ നടക്കുന്ന മാഘമേളയിലെ കൗതുകമാണ്, തീര്‍ഥാടകരുടെ ആകര്‍ഷണമാണ് ‘രാമക്ഷേത്രം’. അയോധ്യയില്‍ പണിയുന്ന രാമക്ഷേത്രത്തിന്റെ അസല്‍ മാതൃകയാണിത്. മേളയിലെ വിഎച്ച്പിയുടെ കേന്ദ്രത്തിലാണ് മാതൃക പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.
ജനുവരി 12നാണ് ഇത് ജനങ്ങള്‍ക്ക് തുറന്നു നല്‍കിയത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഒന്നര ലക്ഷം പേരാണ് രാമക്ഷേത്ര മാതൃക കാണാനെത്തിയതെന്ന് വിഎച്ച്പി ക്യാമ്പ് അധികൃതര്‍ പറഞ്ഞു. 1989ലെ കുംഭമേളയിലും പ്രദര്‍ശിപ്പിച്ചിരുന്നു. മാഘമേളയില്‍ ആദ്യമായാണ് മാതൃക പ്രദര്‍ശിപ്പിക്കുന്നത്, വിഎച്ച്പി വക്താവ് അശ്വിനി മി്രശ പറഞ്ഞു. മൗനി അമാവാസ്യ സ്‌നാനത്തിനെത്തുന്ന ലക്ഷങ്ങള്‍ക്ക് രാമക്ഷേത്ര മാതൃക കാണാന്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കും.
















