ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
ഹരിപ്പാട്: അര്‍ബന്‍ മാവോയിസ്റ്റുകളായ അലനെയും താഹയെയും പിന്തുണച്ച് അവരുടെ വീടുകള്‍ സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി ചെന്നിത്തലയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.
യുഎപിഎ നിയമ പ്രകാരം ജയിലില്‍ അടയ്‌ക്കപ്പെട്ടവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച രമേശ് ചെന്നിത്തലയെ രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റ് ചെയ്യണമെന്ന് ഗോപകുമാര്‍ ആവശ്യപ്പെട്ടു.
രാജ്യദ്രോഹികളെ സംരക്ഷിക്കാന്‍ സിപിഎമ്മിന് ഒപ്പം നില്‍ക്കുന്ന ചെന്നിത്തലയെ ആത്മാഭിമാനം ഉണ്ടെങ്കില്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസ് തയാറാകണമെന്നും അദ്ദേഹം ആവശ്യപെട്ടു. മുന്‍ ജില്ലാ പ്രസിഡന്റ് കെ. സോമന്‍ മുഖ്യ പ്രഭാഷണം നടത്തി. പി.കെ വാസുദേവന്‍, കെ.ജി. കര്‍ത്ത, പ്രമോദ് കാരക്കാട്, ശാന്തകുമാരി, പ്രണവം ശ്രീകുമാര്‍, ശ്രീനിവാസന്‍, സജു ഇടക്കല്ലില്‍ എന്നിവര്‍ സംസാരിച്ചു. മാര്‍ച്ച് പ്രതിപക്ഷ നേതാവിന്റെ ഓഫീസിന് സമീപം പോലീസ് തടഞ്ഞു.
















