ന്യൂദല്‍ഹി: കുറ്റവാളികളുടെ അവകാശങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സമീപനത്തില്‍ മാറ്റം വേണമെന്നും ഇരക്ക് പ്രാധാന്യം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജി.
നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നീണ്ടു പോകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. നിര്‍ഭയ കേസില്‍ പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ ഇത് നീണ്ടു പോകുന്ന സാഹചര്യം കണക്കിലെടുത്താണ് കേന്ദ്ര നീക്കം.
നിലവില്‍ ഫെബ്രുവരി ഒന്നിന് പ്രതികളെ തൂക്കിലേറ്റണമെന്നാണ് വാറണ്ട്. പ്രതികളെ ജനുവരി 22ന് തൂക്കിലേറ്റണമെന്നായിരുന്നു കോടതി ആദ്യ പുറപ്പെടുവിച്ച മരണവാറണ്ട്. എന്നാല്‍ പ്രതികള്‍ വിവിധ കാരണങ്ങളുമായി വീണ്ടും കോടതിയെ സമീപിക്കുകയും രാഷ്‌ട്രപതിയ്‌ക്ക് ദയാഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് ഇത് നീണ്ടത്.
















