ന്യൂദല്‍ഹി: ബഹിരാകാശത്തേയ്‌ക്ക് മനുഷ്യനെ അയയ്‌ക്കുന്നതിനുള്ള ഇന്ത്യയുടെ അഭിമാന ദൗത്യത്തിന്റെ ആദ്യം ഘട്ടം പൂര്‍ത്തിയായി. മനുഷ്യരെ അയയ്‌ക്കുന്നതിനു മുന്നോടിയായി മുനുഷ്യ സാദൃശ്യമായ ഹ്യൂമനോയിഡ് റോബോര്‍ട്ടിനെ അയയ്‌ക്കുന്നതിനുള്ള നടപടി പൂര്‍ത്തിയാക്കി വരികയാണ്. ഇതിന്റെ ചിത്രങ്ങളും ഐഎസ്ആര്‍ഒ പുറത്തുവിട്ടിട്ടുണ്ട്
വ്യോമമിത്ര എന്ന് പേര് നല്‍കിയിട്ടുള്ള പെണ്‍ റോബോര്‍ട്ടിനെയാണ് ബഹിരാകാശ യാത്രയ്‌ക്കായി സജ്ജമാക്കിയിരിക്കുന്നത്. ബഹിരാകാശ യാത്രികര്‍ക്ക് നേരിടുന്ന വെല്ലുവിളികള്‍ എന്താണെന്ന് മനസ്സിലാക്കാന്‍ മൃഗങ്ങളെ ഉപയോഗിച്ച് പരീക്ഷണം നടത്തില്ലെന്ന് ഐഎസ്ആര്‍ഒ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗഗന്‍യാന്‍ പദ്ധതിയില്‍ വനിതകളെ ഉള്‍പ്പെടുത്താത്തതിനാലാണ് പെണ്‍റോബോര്‍ട്ടിനെ തയ്യാറാക്കിയത്.
രണ്ട് ഭാഷകള്‍ സംസാരിക്കാന്‍ കഴിവുള്ള വ്യോമമിത്ര അവസാനഘട്ട മിനിക്കുപണികളിലാണ് ഒരേസമയം നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ ഇതിന് സാധിക്കും. ബഹിരാകാശ സഞ്ചാരികളോട് സംസാരിക്കാനും അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനും സാധിക്കുമെന്ന് വ്യോംമിത്ര വിശദമാക്കുന്ന വീഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്.
ഈവര്‍ഷം അവസാനത്തോടെ വ്യോമമിത്രയെ ബഹിരാകാശത്ത് എത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 ഡിസംബറില്‍ ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്‌ക്കാനുള്ള ഐഎസ്ആര്‍ഒയുടെ പരീക്ഷണ ശ്രമങ്ങള്‍ വ്യോമമിത്രയുടെ അടിസ്ഥാനത്തിലാകും നടത്തുക.
കഴിഞ്ഞ വര്‍ഷത്തെ സ്വതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഗഗന്‍യാന്‍ പദ്ധതിയെ കുറിച്ച് പ്രഖ്യാപനം നടത്തിയത്. 10000 കോടിയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഗഗന്‍യാന്‍ പദ്ധതിക്ക് സാങ്കേതികമായ സഹായങ്ങള്‍ ലഭിക്കുന്നതിന് റഷ്യയുമായി ഐഎസ്ആര്‍ഒ നേരത്തെ തന്നെ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
ഐഎസ്ആര്‍ഒയുടെ ഏറ്റവും വലിയ റോക്കറ്റ് മാര്‍ക്ക് 3യാണ് യാത്രികരെ ശ്രീഹരിക്കോട്ടില്‍ നിന്നും ശൂന്യകാശത്ത് എത്തിക്കുക. വ്യോമോനട്ട്‌സ് എന്നാണ് ഇന്ത്യയില്‍ നിന്നും ബഹിരാകാശത്ത് എത്തുന്നവരെ വിളിക്കുക.
















