ന്യൂദല്‍ഹി: എന്‍പിആറും സെന്‍സസും ഭരണഘടനപരമായ ഉത്തരവാദിത്തമാണെന്നും കേരളം ഉല്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ഇതിന് എതിര് നില്‍ക്കരുതെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി. സംസ്ഥാനങ്ങളുമായി തുടര്‍ന്നും ആശയവിനിമയം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ ജനസംഖ്യ റജിസ്റ്ററില്‍ മാതാപിതാക്കളുടെ ജനന സ്ഥലം, തിയതി എന്നീ ചോദ്യങ്ങള്‍ക്ക് നിര്‍ബന്ധമായും ഉത്തരം നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അറിയാമെങ്കില്‍ മാത്രം ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയാല്‍ മതി.
2010ലെ എന്‍പിആറിലും നേരിട്ടല്ലാതെ ഈ വിശദാംശങ്ങള്‍ തേടിയിരുന്നു. എന്നാല്‍ ഇതിലെ അപാകത കണക്കിലെടുത്താണ് ഇത്തവണ പ്രത്യേക ചോദ്യമായി ഉള്‍പ്പെടുത്തിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
















