ബീജിംഗ്: ജനസംഖ്യ നിയന്ത്രണത്തിനായി ചൈനീസ് സര്‍ക്കാര്‍ നടപ്പാക്കിയ ഒറ്റക്കുട്ടി നയം ഫലം കാണുന്നു. ചൈനയില്‍ ഏറ്റവും കുറവ് ജനന നിരക്ക് രേഖപ്പെടുത്തിയത് കഴിഞ്ഞ വര്‍ഷമെന്ന് റിപ്പോര്‍ട്ട്. അതായാത് 1000 പേര്‍ക്ക് 10.48 കുട്ടികളെന്ന നിലയിലാണ് കഴിഞ്ഞ വര്‍ഷത്തെ കണക്ക്. 1949ന് ശേഷം ചൈനയില്‍ ഏറ്റവും കുറവ് ജനന നിരക്ക് രേഖപ്പെടുത്തിയ വര്‍ഷമായി 2019 മാറി.
എന്നാല്‍, ഒറ്റക്കുട്ടി നയത്തെ തുടര്‍ന്ന് ചൈനയില്‍ പെണ്‍കുട്ടികളുടെ ലിംഗാനുപാതത്തില്‍ ക്രമാതീതമായ കുറവാണ് വന്നിരിക്കുന്നത്. ഇതേ തുടര്‍ന്ന് ചൈന ഒറ്റക്കുട്ടി നയത്തില്‍ മാറ്റം വരുത്തി രണ്ട് കുട്ടികള്‍ വരെ ആകാമെന്നാക്കി. എന്നിട്ടും ഗര്‍ഭിണിയാകുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഭാരതത്തില്‍ ജനസംഖ്യ നിയന്ത്രിക്കുന്നതിന് നയം രൂപീകരിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടിരുന്നു. ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍ മതിയെന്ന നിര്‍ദേശം ഭാഗവത് മുന്നോട്ട് വെച്ചിരുന്നു. രണ്ട് കുട്ടികളാക്കി ജനസംഖ്യ നിജപ്പെടുത്തിയാല്‍ രാജ്യത്തിന്റെ വികസനത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
















