മുംബൈ: ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ സേവകരായ യൂബര്‍ ഈറ്റ്സ് ഇന്ത്യയെ സൊമാറ്റോ വാങ്ങി. യൂബര്‍ ഈറ്റ്സ് ഉപഭോക്താക്കള്‍ക്ക് അയച്ച സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയില്‍ യൂബര്‍ ഈറ്റ്സ് സേവനങ്ങള്‍ ലഭ്യമല്ലെങ്കിലും ഇന്ത്യക്ക് പുറത്ത് സേവനം ലഭിക്കുമെന്നും ഉപഭോക്താക്കള്‍ക്കുള്ള സന്ദേശത്തില്‍ യൂബര്‍ ഈറ്റ്സ് പറഞ്ഞു. സൊമാറ്റോയ്ക്കൊപ്പം കൂടുതല്‍ മികച്ച ഭക്ഷണ അനുഭവങ്ങള്‍ ലഭിക്കട്ടെയെന്ന ആശംസയോടെയാണ് യൂബര്‍ ഈറ്റ്സിന്റെ സന്ദേശം അവസാനിക്കുന്നത്.
ഏകദേശം 2836.5 കോടി രൂപയ്ക്ക് സൊമാറ്റോ യൂബര്‍ ഈറ്റ്സ് ഇന്ത്യ വാങ്ങുന്നതിനായി ചര്‍ച്ച നടത്തുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കഴിഞ്ഞ ജൂലൈയില്‍, ആമസോണ്‍ ഇന്ത്യയുമായി ഇതു സംബന്ധിച്ചു ചര്‍ച്ച നടത്തുന്നതായി സൂചനയുണ്ടായിരുന്നു. ആമസോണ്‍ ഇന്ത്യയില്‍ സ്വന്തമായി ഭക്ഷ്യ വിതരണ വിഭാഗം ആരംഭിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണെന്ന വാര്‍ത്ത വന്നതോടെയാണ് സൊമാറ്റോ കച്ചവടത്തില്‍ മുന്നിലെത്തിയത്.
ഇന്ത്യയില്‍ 2017ല്‍ ആരംഭിച്ച യുബര്‍ ഈറ്റ്സിന് 26,000 റെസ്റ്റോറന്റ് പങ്കാളികളുണ്ടായിരുന്നു, വിപണിയില്‍ 12% നേടി. ഈ മേഘലയിലെ സോമാറ്റോയും സ്വിഗ്ഗിയുമായും ഇത് മത്സരിക്കുകയായിരുന്നു. എന്നാല്‍, യൂബര്‍ ഈറ്റ്സിനു ദക്ഷിണേഷ്യയില്‍ വന്‍ നഷ്ടമാണുള്ളത്. നഷ്ടം നികത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം 6 ബില്യണ്‍ ഡോളറിന് തെക്കുകിഴക്കന്‍ ഏഷ്യ ആസ്ഥാനമായുള്ള ബിസിനസ്സ് ഗ്രാബിന് വിറ്റു. യൂബര്‍ സോമാറ്റോ എന്നിവര്‍ ഒന്നിച്ചാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായി ഇത് മാറും. 15 ശതകോടി ഡോളറിന്റെ കച്ചവടം എങ്കിലും ഇന്ത്യന്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്ത് നടക്കും എന്നാണ് യൂബറിന്റെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: