പാലക്കാട്: ഭിന്നശേഷിക്കാരുടെ ദേശീയ സംഘടനയായ സക്ഷമ കേരള ഘടകത്തിന്റെ പത്ത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സ്മരണിക ‘സോഹം’ പ്രകാശനം ചെയ്തു. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ക്ക് നല്‍കി മഹാകവി അക്കിത്തം പ്രകാശനം നിര്‍വഹിച്ചു. മഹാകവി അക്കിത്തത്തെയും, ഭിന്നശേഷി മേഖലയിലെ പ്രവര്‍ത്തനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ ബാലന്‍ പൂത്തേരിയെയും ഗോപാലന്‍കുട്ടി മാസ്റ്റര്‍ പൊന്നാടയണിയിച്ച് ആദരിച്ചു.
ആര്‍എസ്എസ് പ്രാന്തകാര്യകാരി സദസ്യന്‍ ദാമോദരന്‍, സക്ഷമ സംസ്ഥാന അധ്യക്ഷന്‍ എന്‍.ആര്‍. മേനോന്‍, എഴുത്തുകാരന്‍ സുരേഷ് ശ്രീകണ്ഠേശ്വരത്ത്, സംസ്ഥാന സെക്രട്ടറി ടി.എം. കൃഷ്ണകുമാര്‍, സംഘടനാ സെക്രട്ടറി വി.വി. പ്രദീപകുമാര്‍, സഹസംഘടനാ കാര്യദര്‍ശി പി. സുഭാഷ്, രക്ഷാധികാരി ബാലന്‍ പൂത്തേരി, സുന്ദരം, ഹരീഷ്, ബിജെപി തൃത്താല മണ്ഡലം പ്രസിഡന്റ് കെ.വി. ദിവാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















