തൈലത്തിന്: ഇന്തുപ്പ്, ദേവതാരം, വയമ്പ്, ചുക്ക്, കുമ്പിള്വേര്, ശതകുപ്പ, മുത്തങ്ങാക്കിഴങ്ങ്, കാട്ടുമുളകിന് വേര്, മേദ, മഹാമേദ, നീര്‍വാളം ശുദ്ധിചെയ്തത്, ത്രികോല്‍പ്പകൊന്ന, ഇലഞ്ഞിത്തൊലി, ഇരുവേലി, കൊടുവേലിക്കിഴങ്ങ് ശുദ്ധി ചെയ്തത്, ചെറുതേക്കിന്‍വേര്, കച്ചോലക്കിഴങ്ങ്, വിഴാലരി, ഇരട്ടിമധുരം, അരേണുകം, അതിവിടയം, വെളുത്ത ആവണക്കിന് വേര്, അമ്പഴത്തിന് വേര്, നീലഅമരിവേര്, നാഗദന്തിവേര്, കുരുമുളക്, അയമോദകം, തിപ്പലി, കൊട്ടം, അരത്ത, കാട്ടുതിപ്പലിവേര്, ഇവ ഓരോന്നും 15 ഗ്രാം വീതം വെണ്ണപോലെ അരച്ച് ഒന്നരലിറ്റര്‍ കടുകെണ്ണയില്‍ ചാലിച്ച് ആറ് ലിറ്റര്‍ ശുദ്ധജലവും ചേര്‍ത്ത് അരക്കുമധ്യേ പാകത്തില്‍ കാച്ചിയരിച്ച് തേയ്ക്കുക. ഈ തൈലം തേച്ചാല്‍ സമസ്ത വാതരോഗങ്ങളും ആമവാതവും ആന്ത്രവൃദ്ധി( ഹെര്‍ണിയ) യും ശമിക്കും.
നീര്‍വാളം ശുദ്ധി ചെയ്യുന്ന വിധം: എരുമച്ചാണകം കലക്കിയ നീരില്‍ നീര്‍വാളക്കുരു രണ്ടു മണിക്കൂര്‍ വേവിക്കുക. വെന്തുകഴിയുമ്പോള്‍ കുരുവിന്റെ കറുത്ത ആവരണം പൊട്ടിവരും. ഇത് കളഞ്ഞ് ശുദ്ധജലത്തില്‍ കഴുകിയ ശേഷം കരിക്കിന് വെള്ളത്തില്‍ 10 മിനുട്ട് മുക്കിവെയ്ക്കുക. അതെടുത്ത് ഉണക്കിയെടുക്കുന്നതോടെ നീര്‍വാളം ശുദ്ധിയാകും.
ആമവാതത്തെക്കുറിച്ച് സാധാരണക്കാര്‍ക്ക് ചെയ്യാവുന്ന മുഖ്യമായ ഔഷധങ്ങളെല്ലാം ഈ പംക്തിയില്‍ വിവരിച്ചു കഴിഞ്ഞു. രസം, വല്‍സനാഭി, ചായില്യം തുടങ്ങിയ ധാതുക്കള്‍ ശുദ്ധി ചെയ്യാന്‍ സാധാരണക്കാര്‍ക്ക് സാധ്യമല്ലാത്തതു കൊണ്ട് ആമവാതാരി രസം, കാഞ്ചനാരിരസം തുടങ്ങിയ പ്രയോഗങ്ങള്‍ ഇവിടെ വിവരിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: