തിരുവനന്തപുരം: കേരളാ ബാങ്കിന്റെ ലോഗോയുടെ നിറം മാറ്റി പരീക്ഷിച്ച് പിണറായി സര്‍ക്കാര്‍. കാവി പുതച്ചുള്ള ഒന്നെന്ന അക്കമാണ് കേരള ബാങ്കിന്റെ ലോഗോയായി പുറത്തിറക്കിയിരിക്കുന്നത്.
ആരോഗ്യത്തിലും സ്ത്രീസാക്ഷരതയിലുമെല്ലാം നമ്പര്‍ വണ്ണാണെന്ന് മേന്മ നടിച്ച് ലോഗോ പുറത്തിറക്കാനല്ലാതെ ഒന്നാമതെത്താന്‍ സാധിക്കുന്നില്ലെന്ന തിരിച്ചറിവാകാം നിറം മാറ്റിയുള്ള പരീക്ഷണത്തിന് സംസ്ഥാന സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. അതുകൊണ്ട് തന്നെയാണ് എവിടെയും ഒന്നാമത് നില്‍ക്കുന്ന കാവി നിറത്തില്‍ ഒരു കൈ നോക്കാമെന്ന ചിന്തയില്‍ ലോക ബാങ്കിന്റെ നിറം പച്ച നല്‍കാതെ കാവിയാക്കിയത്.
തലസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കേരള ബാങ്കിന്റെ ലോഗോ പ്രകാശനം ചെയ്തത്. ലോണ്‍ ലാഭക്കൊതി മാത്രമുള്ള ബാങ്കുകള്‍ക്ക് എതിരായ സഹകരണ ബദലാണ് കേരള ബാങ്കെന്ന് പിണറായി വിജയന്‍ പറഞ്ഞു.
കേരളത്തിലെ ഒന്നാം നമ്പര്‍ ബാങ്കായി കേരള ബാങ്ക് മാറും. 1600 ഓളം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളും അര്‍ബന്‍ ബാങ്കുകളും കേരള ബാങ്കിന്റെ ഭാഗമാകും. ആദ്യഘട്ടത്തില്‍ 825 ശാഖകളും 65, 000 കോടി നിക്ഷേപവും കേരളബാങ്കിന് ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു. കേരളമാകെ കേരള ബാങ്കിലേക്ക് എന്ന കുറിപ്പോടെയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കേരള ബാങ്ക് ലോഗോ ഷെയര്‍ ചെയ്തത്.
സംസ്ഥാന ധനകാര്യമന്ത്രി തോമസ് ഐസക്ക് ലോഗോയെ കുറിച്ച് വിശദീകരിച്ചു. ലോഗോയിലുള്ള 14 ഡോട്ടുകള്‍ 14 ജില്ലകളെയാണ് സൂചിപ്പിക്കുന്നതെന്നും കേരളത്തിലെ നമ്പര്‍ വണ്‍ ബാങ്കായി കേരള ബാങ്ക് മാറുമെന്നും തോമസ് ഐസക്ക് പറഞ്ഞു. നമ്പര്‍ വണ്‍ ആകാനുള്ള ആളുകളുടെ ആഗ്രഹത്തെയാണ് ലോഗോയില്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളം നമ്പര്‍ വണ്‍ എന്ന പൊലിമയില്‍ പ്രചരണം സംഘടിപ്പിച്ച ആരോഗ്യ മേഖലയിലും സ്ത്രീസാക്ഷരതയിലുമെല്ലാം എന്ത് സംഭവിച്ചെന്ന് കേരള ജനത കണ്ടതാണ്. പോഷകാഹാരത്തില്‍ നമ്പര്‍ വണെന്ന മേന്മ നടിച്ച കേരളത്തിന്റെ തലസ്ഥാന നഗരിയിലാണ് കുട്ടി മണ്ണ് വാരി തിന്ന സംഭവം വരെ അരങ്ങേറിയത്. അതേസമയം കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ലോഗോയുടെ കാവി നിറത്തില്‍ അസഹിഷ്ണുത പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.
അസഹിഷ്ണുതരായ കോണ്‍ഗ്രസ് നേതാക്കളുടെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍
വി.ടി. ബല്‍റാമിന്റെ പോസ്റ്റ്
ടി. സിദ്ദിക്കിന്റെ പോസ്റ്റ്
















