ഒരു ദശാബ്ദത്തിന്റെ കാത്തിരിപ്പിനു ശേഷം നടനവിസ്മയം മോഹന്‍ലാലും ഹോളിവുഡ് ആക്ഷന്‍ ഇതിഹാസം ജാക്കി ചാനും ഒന്നിക്കുന്ന ‘നായര്‍ സാന്‍’ എന്ന സിനിമ യാഥാര്‍ത്ഥ്യമാവുകയാണ്. ജപ്പാനില്‍ നിന്ന് ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ അയ്യപ്പന് പിള്ള മാധവന് നായരുടെ (മോഹന്‍ലാല്‍) ജീവിതത്തെക്കുറിച്ചാണ് ഈ സിനിമ.
നവ്യനായരെ കേന്ദ്ര കഥപാത്രമായി നിരവധി സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ ‘കണ്ണേ മടങ്ങുക’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ആല്‍ബര്‍ട്ട് ആന്റണി ആണ് ‘നായര്‍ സാന്‍’ സംവിധാനം ചെയ്യുന്നത്. മലയാള സിനിമ ആഗോള മാര്‍ക്കറ്റില്‍ മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെ വലിയ സ്ഥാനം നേടിയെടുത്തതോടെ നായര്‍ സാന്‍ എന്ന ചിത്രത്തിനായി അണിയറ പ്രവര്‍ത്തകര്‍ ഒരുക്കം തുടങ്ങിയെന്നാണ് അറിയുന്നത്. 2008 ലാണ് നായര്‍ സാന്‍ ആദ്യം തീരുമാനിച്ചത്. എന്നാല്‍ രണ്ടു താരങ്ങളുടെയും ഡേറ്റ് ചേരാത്തതും പറ്റ് സാങ്കേതിക പ്രശ്നങ്ങളും ചിത്രം മുടങ്ങാന്‍ കാരണമായി.
നായര്‍സാന്‍ എന്നറിയപ്പെടുന്ന നായര്‍ ജപ്പാനില്‍ ജോലി ചെയ്തിരുന്നു. ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ (ഐഎന്‍എ) സ്ഥാപകരിലൊരാളായ റാഷ് ബിഹാരി ബോസുമായി അദ്ദേഹത്തിന് നല്ല ബന്ധമുണ്ടായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും ജാപ്പനീസ് സര്‍ക്കാരും തമ്മിലുള്ള പ്രധാന കണ്ണിയായിരുന്നു നായര്‍സാന്‍. ടോക്കിയോയിലെ ലോകപ്രശസ്ത ജിന്‍സ നായര്‍ റെസ്റ്റോറന്റിന്റെ ഉടമയായ ഈ പ്രമുഖന് തിരുവനന്തപുരം സ്വദേശിയായിയാകും കാണികള്‍ക്ക് മുന്നില്‍ എത്തുക.
ജപ്പാനില്‍ സ്ഥിരതാമസമാക്കിയ നായര്‍ സാന്‍ ഒരു ജാപ്പനീസ് യുവതിയെ വിവാഹം കഴിച്ചു. അരനൂറ്റാണ്ടിലേറെ ജപ്പാനില്‍ താമസിച്ചിരുന്ന നായര്‍സന്‍ വര്‍ഷങ്ങളോളം മഞ്ചൂറിയയിലാണ് ചെലവഴിച്ചത്. അവിടെ അദ്ദേഹം മഞ്ചുകുവോ സര്‍ക്കാരിന്റെയും ക്വാങ്ടംഗ് ആര്‍മിയുടെയും അനൗദ്യോഗിക ഉപദേശകനായിരുന്നുവെന്നും കഥാവൃത്തം വ്യക്തമാക്കുന്നു. ഇന്ത്യയിലും ഏഷ്യയുടെ മറ്റ് ഭാഗങ്ങളിലും ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെയുള്ള സമരങ്ങള്‍ക്ക് ജപ്പാനില്‍ നിന്ന് നേതൃത്വം നല്കിയ ശക്തനായ പോരാളിയായാണ് മോഹന്‍ലാല്‍ എത്തുന്നത്. അതേസമയം, ജപ്പാനിലെ അയോധന കല ആചാര്യനായിയാണ് ജാക്കി ചാന് സിനിമയില്‍ വേഷമിടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: