തിരുവനന്തപുരം: സിറോ മലബാര്‍ സഭ സിനഡ് നല്‍കിയത് ലൗ ജിഹാദിനെപ്പറ്റിയുള്ള മുന്നറിയിപ്പാണെന്ന് സുപ്രിംകോടതി മുന്‍ ജഡ്ജി കുര്യന്‍ ജോസഫ്. ലൗ ജിഹാദിനെ കുറിച്ച് പള്ളികളില്‍ വായിച്ച ഇടയ ലേഖനം ഒരു മുന്നറിയിപ്പാണെന്നും, സഭയുടെ ഓര്‍മപ്പെടുത്തലായി ഇതിനെ കാണണമെന്നും കുര്യന്‍ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴത്തെ സാമൂഹ്യ ചുറ്റുപാടില്‍ സഭയുടെ പരാമര്‍ശം വിശ്വാസികള്‍ക്ക് ഗുണം ചെയ്യും. പള്ളികളില്‍ വായിച്ച ഇടയ ലേഖനത്തിനെതിരെ കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ പരസ്യമായി രംഗത്തുവന്നിരുന്നു. ഇതെല്ലാം തള്ളിയാണ് ഇപ്പോള്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് രംഗത്ത് വന്നത്.
രാജ്യത്തെ സാഹചര്യം മനസിലാക്കാന്‍ സഭയ്‌ക്ക് ആയില്ല. സഭ ആരോപണം ഉന്നയിക്കുന്നത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് സിറോ മലബാര്‍ സഭ വ്യക്തമാക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എഎ റഹീം ആവശ്യപ്പെട്ടിരുന്നു. . ഇത്തരം അഭിപ്രായ പ്രകടനങ്ങളില്‍ നിന്ന് സഭ പിന്‍മാറണം. ന്യൂനപക്ഷങ്ങളെ കൂടുതല്‍ വേട്ടയാടാന്‍ ഇത്തരം ഇടയലേഖനങ്ങള്‍ കാരണമാകുമെന്ന് സഭ നേതൃത്വം മറക്കരുതെന്നും റഹീം പറഞ്ഞു.
കേരളത്തില്‍ ലൗ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്ന സിറോ മലബാര്‍ സഭ സിനഡിന്റെ അഭിപ്രായത്തിന് ശേഷമാണ് ഇടയലേഖനവുമായി സഭ രംഗത്തെത്തിയത്. വര്‍ധിച്ച് വരുന്ന ലൗ ജിഹാദ് മതസൗഹാര്‍ദ്ദത്തെ അപകടപ്പെടുത്തുന്നു. ഐഎസ്.ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നു. അധികൃതര്‍ അടിയന്തര നടപടിയെടുക്കണമെന്നും ഇടയലേഖനത്തില്‍ ആവശ്യം.
വര്‍ദ്ധിച്ചു വരുന്ന ലൗജിഹാദ് മതസൗഹാര്‍ദ്ദത്തെ അപകടപ്പെടുത്തുന്നതാണെന്ന് ഇന്നു വായിച്ച ഇടയലേഖനം പറയുന്നുണ്ട്. ഐഎസ് പോലുള്ള ഭീകരസംഘടനയിലേക്ക് ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതിന് ലൗ ജിഹാദ് കാരണമാകുന്നു എന്നാണ് ഇടയലേഖനം പറയുന്നത്. അധികൃതര്‍ ഇതില്‍ അടിയന്തര നടപടിയെടുക്കണമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു. ലൗജിഹാദിനെക്കുറിച്ച് രക്ഷകര്‍ത്താക്കളെയും കുട്ടികളേയും സഭ ബോധവത്കരിക്കുമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നുണ്ട്.
















