മുംബൈ : സ്വാതന്ത്ര്യ സമര സേനാനി വീര്‍ വിനായക് ദാമോദര്‍ സവര്‍ക്കറിനെ കുറിച്ച് കോണ്‍ഗ്രസ് നേതാക്കളായ സോണിയയ്‌ക്കും, രാഹുലിനും കേട്ടറിവ് പോലുമില്ല. വീര്‍ സവര്‍ക്കറിനെ കുറിച്ച് പ്രസ്താവന നടത്താന്‍ നിങ്ങള്‍ക്ക് ഒരു അവകാശവുമില്ലെന്ന് നടന്‍ വിക്രം ഗോഖലെ.
10 ദിവസം നീണ്ടു നിന്ന കോണ്‍ഗ്രസ് സേവാദള്‍ സമ്മേളനത്തിനിടെ വീര്‍ സവര്‍കര്‍ കിത്‌നെ വീര്‍ എന്ന പുസ്തകം വിതരണം ചെയ്തിരുന്നു. ഇതില്‍ സവര്‍ക്കറിന്റെ പേരക്കുട്ടി ദുഃഖം രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കവേയാണ് വിക്രം ഗോഖലെ സോണിയയേയും രാഹുലിനേയും രൂക്ഷമായി വിമര്‍ശിച്ചത്.
എന്താണ് സവര്‍ക്കര്‍? സോണിയയ്‌ക്ക് അദ്ദേഹത്തെ പറ്റി അറിവുള്ളത് എന്താണ്? സവര്‍ക്കറിനെ കുറിച്ച് നിങ്ങള്‍ എന്താണ് വായിച്ചിട്ടുള്ളത്. രാഹുലിന് സവര്‍ക്കറിനെ കുറിച്ച് എന്താണ് അറിവുള്ളതെന്നും വിക്രം ഗോഖലെ ചോദിച്ചു. ഇതൊന്നും അറിയാതെയാണ് പരസ്യമായി ഇരുവരും പ്രസ്താവന നടത്തുന്നത് നിര്‍ത്തേണ്ടതാണ്. കൃത്യമായി അറിവില്ലാത്ത വിഷയങ്ങളില്‍ പ്രസംഗിക്കാന്‍ നില്‍ക്കരുത്. സവര്‍ക്കറിന്റെ ആരാധകനാണ് താനെന്നും അദ്ദേഹം നല്ലൊരു മനുഷ്യനും ആണെന്നും വിക്രം ഗോഖലെ കൂട്ടിച്ചേര്‍ത്തു.
















