കൊച്ചി: സ്കൂള്‍വിദ്യാര്‍ഥികള്‍ക്ക് പരീക്ഷപ്പേടിയും മാനസിക പിരിമുറുക്കവും ഒഴിവാക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ടൗണ്‍ ഹാള്‍’ സംവാദ പരിപാടിയായ ‘പരീക്ഷാ പേ ചര്‍ച്ച’യുടെ മൂന്നാം പതിപ്പ് തിങ്കളാഴ്ച. രാവിലെ 11ന് ന്യൂദല്‍ഹിയിലെ തല്‍ക്കതോറ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ കേരളത്തിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്ന് 25 വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
പേര്, സ്കൂള്‍, ജില്ല എന്ന ക്രമത്തില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍: അഭിലാഷ് നമ്പൂതിരി (കേന്ദ്രീയവിദ്യാലയം, പട്ടം, തിരുവനന്തപുരം), നന്ദ ആശ ശ്യാം ( ചിന്താലയ വിദ്യാലയം, കാട്ടാക്കട), അമല്‍കൃഷ്ണ പി.പി. (ചിന്മയവിദ്യാലയം, കാട്ടാക്കട), യു. മീനാക്ഷി (ജവഹര്‍ നവോദയ വിദ്യാലയം, വെച്ചുച്ചിറ, പത്തനംതിട്ട), കെ.എസ്. നിരഞ്ജന് (ജവഹര്‍ നവോദയ വിദ്യാലയം വെച്ചുച്ചിറ), അലീന ചിന്നു രാജന് (ജവഹര്‍ നവോദയ വിദ്യാലയം വെച്ചുച്ചിറ), അയന സി. ഷിബു (കാര്‍മല്‍ കോണ്‍വെന്റ് ഇംഗ്ലീഷ്മീഡിയംസ്കൂള്‍ കൊളഭാഗം, തൊടിയൂര്‍), അലന് ബിനോയ് (ജവഹര്‍ നവോദയവിദ്യാലയം കൊളമാവൂര്, ഇടുക്കി), ധന്യ ട്രീസാജോര്ജ്ജ് (ജവഹര്‍ നവോദയവിദ്യാലയം, കോട്ടയം), ജൂഡ് ബെന്‍ മാത്യൂസ് (ജവഹര്‍ നവോദയവിദ്യാലയം), ജെയ്ക്ക് മനോജ് (കാര്‍മല്‍ പബ്ലിക്സ്കൂള്, പാല), ഐറിന് ഡൊമിനിക് (കാര്‍മല്‍ പബ്ലിക്സ്കൂള്, പാല), ദേവി എസ്. പണിക്കര്‍ (മൗണ്ട്മേരി പബ്ലിക്സ്കൂള്, കോട്ടയം), ധനുഷ് പി.(കേന്ദ്രീയ വിദ്യാലയം, എറണാകുളം), വൈഷണവ് വി.കെ. (കേന്ദ്രീയവിദ്യാലയം ഐഎന്‍എസ് ദ്രോണാചാര്യ, കൊച്ചി), നൂര്‍ ഫാത്തിമ. ബി, (കേന്ദ്രീയവിദ്യാലയം നം. 2 നേവല്‍ ബേസ്, കൊച്ചി), രോഹിത് സജീവ് (കേന്ദ്രീയവിദ്യാലയം എന്‍എഡി, ആലുവ), ഹരീഷ് ചൗധരി (കേന്ദ്രീയവിദ്യാലയം നം. 2 നേവല്‍ ബേസ്, കൊച്ചി), ജെ. വിനോദ് (കേന്ദ്രീയവിദ്യാലയം, തൃശൂര്‍), ദേവി നന്ദ മുരളീധരന് നായര്‍ (ചിന്മയവിദ്യാലയം കോലഴി, തൃശൂര്‍), സ്വരൂപ് ശങ്കര്‍ (കേന്ദ്രീയവിദ്യാലയം, മലപ്പുറം), ആര്‍ദ്ര മാണമ്മല് (ജവഹര്‍ നവോദയവിദ്യാലയം, മലപ്പുറം), യുക്ത. കെ (ഭാരതീയ വിദ്യാഭവന്, പെരുംതിരുത്തി, ഇലത്തൂര്‍, കോഴിക്കോട്), ദേവിക കെ.സി. (കേന്ദ്രീയവിദ്യാലയം, കണ്ണൂര്‍), കീര്‍ത്തന കെ.വി.(ജവഹര്‍ നവോദയ വിദ്യാലയം, മാഹി).
കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ‘മൈ ഗവി’ന്റെ സഹകരണത്തോടെ ഒമ്പതു മുതല്‍ 12 വരെ ക്ലാസുകളില്‍ നടത്തിയ ഉപന്യാസമത്സര വിജയികളെയാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ ദല്‍ഹിക്ക് ക്ഷണിച്ചിട്ടുള്ളത്. 2.6 ലക്ഷത്തിലേറെ പേര് മത്സരത്തില്‍ പങ്കെടുത്തു. നാല് കേന്ദ്രീയവിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളായിരിക്കും ഒരുമണിക്കൂര്‍ പരിപാടി കോംപയര്‍ ചെയ്യുക. ദൂരദര്ശന് ദേശീയചാനലിന് പുറമെ, ഡിഡി ന്യൂസ്, ഡിഡി ഇന്ത്യയും, ആകാശവാണിയുടെ എല്ലാ മീഡിയം വേവ് എഫ്എം ചാനലുകളും പരിപാടി തത്സമയം പ്രക്ഷേപണംചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: