Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

തമസ്സല്ലോ സുഖപ്രദം!

എസ്.കെ by എസ്.കെ
Jan 19, 2020, 05:00 am IST
in Vicharam

‘വിജ്ഞാന കൈരളി’യുടെ ഡിസംബര്‍ ലക്കത്തില്‍ ‘മലയാളത്തിലേക്ക് വീണ്ടും ജ്ഞാനപീഠം എത്തുമ്പോള്‍’ എന്ന ലേഖനമുണ്ട്. മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം ലഭിക്കാന്‍ സഹായകമായത് സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തോടുള്ള കൂറാണെന്ന് ലേഖകന്‍ (സി. അശോകന്‍) ആരോപിക്കുന്നു.

ആര്‍ക്കും ആര്‍ക്കെതിരെയും ആരോപണം ഉന്നയിക്കാം. അഭിപ്രായം പറയാം. ആരോപണവും അഭിപ്രായവും വസ്തുതയായിക്കൊള്ളണമെന്നില്ല. വസ്തുതയുടെ പിന്‍ബലമില്ലാത്ത ആരോപണവും അഭിപ്രായവും അവഗണിക്കപ്പെടും.

അപഹാസ്യമായ രാഷ്‌ട്രീയ ഭാഷയും നിരീക്ഷണങ്ങളും ആശയാവര്‍ത്തനങ്ങളുമാണ് ലേഖനത്തിലുള്ളത്. ആദ്യ ഭാഗം തന്നെ, നല്ല മലയാളം വായിച്ചിട്ടുള്ളവരില്‍ ചിരിയുണര്‍ത്തും.

”അക്കിത്തത്തിനു ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചുവെന്നത് മലയാളത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണ്. രാജ്യത്തെ പരമോന്നത സാഹിത്യ ബഹുമതി ഒരെഴുത്തുകാരനിലൂടെ ഭാഷയിലേക്കു വരുന്നത് ഭാഷാ സ്‌നേഹികളെയും സാഹിത്യാസ്വാദകരെയും സംബന്ധിച്ചിടത്തോളം ആഹ്ലാദകരമായ സംഗതി തന്നെയാണ്.”

ഒറ്റ വാക്യത്തിലൊതുക്കാവുന്ന കാര്യം രണ്ടു വാക്യങ്ങളിലായി പരത്തിയിരിക്കുന്നു. രണ്ടിലും ചില രാഷ്‌ട്രീയ പ്രസംഗകര്‍ ചെയ്യുന്നതുപോ

ലെ ‘സംബന്ധിച്ചിടത്തോളം’ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാമത്തെ വാക്യം വായിച്ചാല്‍ തോന്നും പരമോന്നത സാഹിത്യപുരസ്‌കാരം ഭാഷയിലേക്കു വരാറുള്ളത് എഴുത്തുകാരിലൂടെയല്ലെന്ന്! ‘ഒരെഴുത്തുകാരനിലൂടെ’ എന്നതിനുപകരം ‘അക്കിത്തത്തിലൂടെ’ എന്നോ ‘വീണ്ടും ഒരു കവിയിലൂടെ’ എന്നോ എഴുതേണ്ടതായിരുന്നു.

തുടര്‍ന്നുള്ള ചില വാക്യങ്ങള്‍:

”അക്കിത്തത്തിന്റെ കവിതകള്‍ അദ്ദേഹത്തിനു ലഭിച്ച ജ്ഞാനപീഠ പുരസ്‌കാരത്തിനു ന്യായീകരണവും ആകുന്നുണ്ട്. ഒരുപക്ഷേ, മലയാളത്തില്‍ ജ്ഞാനപീഠം അര്‍ഹിക്കുന്ന മറ്റെഴുത്തുകാര്‍ പലരും ഉണ്ടെങ്കിലും അക്കിത്തം അതിന് അര്‍ഹനല്ലെന്ന് ആരും പറയില്ല.”

ഇത്രയും എത്തുമ്പോഴേക്കും എത്ര ക്ഷമയുള്ള വായനക്കാരും ചോദിച്ചുപോകും ”ഹേ പിന്നെന്താണു കുഴപ്പം?” എന്ന്.

അതറിയണമെങ്കില്‍ കുറെ മുന്നോട്ടു പോകണം.

”സാംസ്‌കാരിക ദേശീയത എന്ന പേരില്‍ പഴയ പൗരോഹിത്യ സംസ്‌കാരത്തെ, അതായത് ബ്രാഹ്മണ്യത്തിന്റെ യാഗങ്ങളെയും യജ്ഞങ്ങളെയും മലയാളത്തിലേക്കു തിരികെക്കൊണ്ടുവരാന്‍ അദ്ദേഹം നേതൃത്വം കൊടുത്തത് നമുക്ക് അറിവുള്ളതാണ്. ഹിന്ദുത്വ ഫാഷിസത്തിന്റെ വിദ്വേഷാന്ധത ബാധിച്ച അഭിനവ ധൃതരാഷ്‌ട്രരായി മാറിയ അക്കിത്തത്തിന്റെ പ്രവര്‍ത്തനങ്ങളെക്കാള്‍ ഭേദം തമസ്സാണെന്ന് കവിത (ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം) പ്രഖ്യാപിക്കുന്നതായി നാം മനസ്സിലാക്കുന്നു.”

ഇതാണ് കുഴപ്പം. അക്കിത്തം ചെയ്യുന്ന ‘പാതകം’ എന്തെന്ന് വ്യക്തമായില്ലേ! താന്‍ മാത്രമല്ല, അക്കിത്തത്തിന്റെ കവിതയും അദ്ദേഹത്തിന്റെ ഈ നിലപാടുകള്‍ക്കെതിരാണെന്നു സമര്‍ത്ഥിക്കാന്‍ ലേഖകന്‍ ശ്രമിക്കുന്നു. സ്തുതിയിലൂടെ അക്കിത്തത്തെ നിന്ദിക്കലാണ് ലേഖകന്റെ ലക്ഷ്യമെന്നു വ്യക്തം.

ഇനി ലേഖനത്തിലെ ചില നിരീക്ഷണങ്ങള്‍ പരിശോധിക്കാം: 

”അക്കിത്തം എന്ന മനുഷ്യനു സംഭവിച്ച രാഷ്‌ട്രീയ പരിണതികള്‍ മറികടന്ന് കവിത നമ്മുടെ ഭാവുകത്വ മണ്ഡലത്തിലും സാംസ്‌കാരിക മേഖലയിലും പ്രവര്‍ത്തിച്ചുവരുന്നത് ജനാധിപത്യപരമായാണ്.”

(എന്താണ് കവിതയുടെ ജനാധിപത്യപരമായ പ്രവര്‍ത്തനം? കവിതയെ പ്രവര്‍ത്തനത്തിനിറക്കുന്നവരോടു തന്നെ ചോദിക്കണം! കവിതയെ ‘ചെളിക്കുണ്ടിലിറക്കുന്നവരെ’ക്കുറിച്ച് പണ്ട് സഞ്ജയന്‍ പാടിയിട്ടുണ്ട്.)

”അത് മറ്റു കവിതകളുമായി ചേര്‍ന്ന് ജനാധിപത്യ മൂല്യങ്ങളും അനുഭവങ്ങളും അനുഭൂതികളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രതിരോധത്തിന്റെ ഒരു വന്മതില്‍ ഉയര്‍ത്തുന്നത് 

നാം അറിയുന്നു.”

(കവിതകളുടെ ഐക്യമുന്നണിയാവാം വന്മതില്‍ ഉയര്‍ത്തുന്നത്! നവോത്ഥാന വന്മതിലുമാകാം!)

”ഹിന്ദുത്വ ഫാഷിസത്തിന്റെ വക്താവും പ്രയോക്താവുമായി മാറിയ അക്കിത്തത്തിന് ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ പോലൊരു കൃതി രചിക്കുക സാധ്യമല്ല.”

(അത് മറ്റേതോ പുരോഗമന കലാസാഹിത്യ കവി രചിച്ചതായിരിക്കണം!)

”നിരത്തില്‍ കാക്ക കൊത്തുന്നു

ചത്തപെണ്ണിന്റെ കണ്ണുകള്‍

മുലചപ്പി വലിക്കുന്നു

നരവര്‍ഗനവാതിഥി”

”ഹിന്ദുത്വ ഫാഷിസം നടത്തുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളുടെയും വര്‍ഗീയ കലാപങ്ങളുടെയും ഫലമായി അനാഥരായിത്തീരുന്ന നമ്മുടെ കാലത്തെ കുഞ്ഞുങ്ങളെ ചൂണ്ടിക്കൊണ്ടാണ് ഇപ്പോള്‍ ഈ കവിത നിലകൊള്ളുന്നത്.”

(മറ്റു കൊലപാതകങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും കൊണ്ട് അനാഥരായിത്തീരുന്ന കുഞ്ഞുങ്ങള്‍ക്ക് ഈ വരികള്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ബാധകമല്ല!)

മേലുദ്ധരിച്ച വാക്യങ്ങളെല്ലാം ‘രാഷ്‌ട്രീയ വാചകമടി’ക്ക് മികച്ച ഉദാഹരണങ്ങളാണ്. ന്യായീകരണം, പക്ഷം, സാധൂകരണം, വലതുപക്ഷ രാഷ്‌ട്രീയ മൂല്യം, വക്താവ്, പ്രയോക്താവ്, പി

ളര്‍ത്തല്‍, പ്രതിരോധം, പ്രത്യയശാസ്ത്രം, പ്രതിബദ്ധത, ഹിന്ദുത്വം, ഫാഷിസം തുടങ്ങിയ പദങ്ങളുപയോഗിച്ചാണ് ‘അടി’ക്കു ശക്തി കൂട്ടാന്‍ ശ്രമിക്കുന്നത്. മറ്റു ചില പ്രയോഗങ്ങള്‍ നോക്കുക. 

നമുക്ക് അറിവുള്ളതാണ്, നാം അറിയുന്നുണ്ട്, നാം മനസ്സിലാക്കുന്നു, നാം അറിയുന്നു, നാം ഓര്‍ക്കേണ്ടതാണ്, നാം എടുത്തു പറയേണ്ടതുണ്ട്.

‘ഞാന്‍’ എന്നു പ്രയോഗിക്കാനുള്ള ആത്മബലം  ഇല്ലാത്തതുകൊണ്ടാവാം ലേഖകന്‍ സ്വന്തം അഭിപ്രായം ഞങ്ങളും നിങ്ങളുമെല്ലാം ഉള്‍പ്പെടുന്ന ‘നാമി’ന്റെയും ‘നമ്മളു’ടേയും തലയില്‍ വച്ചുകെട്ടുന്നത്.

‘സാഹിത്യം’ എന്ന ലേബലിനു താഴെ കൊടുത്തിരിക്കുന്ന ഈ ലേഖനത്തിലാകെ പരന്നിരിക്കുന്നത് ലേഖകന്റെ രാഷ്‌ട്രീയാന്ധതയാണ്. വായിച്ചു കഴിഞ്ഞപ്പോള്‍  അക്കിത്തത്തിന്റെ വരിക്ക് പ്രസക്തിയേറിയതായി തോന്നി. ”തമസ്സല്ലോ സുഖപ്രദം.” 

പിന്‍കുറിപ്പ്:

”നടക്കുക എന്നത് സര്‍ഗാത്മകമായ ഒരു പ്രക്രിയ കൂടിയാണ്. നടത്തത്തിലാണ് പലതും മനസ്സിലേയ്‌ക്കു വീണു കിട്ടുന്നത്. നടത്തം ഇല്ലാതായതോടെ പലതും നഷ്ടപ്പെട്ടു”-എം. മുകുന്ദന്‍ നടത്തത്തിന് നിരോധനമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലല്ലോ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.