കോഴിക്കോട്: കോടതികളെ അധിക്ഷേപിച്ച് ഇടത് സഹയാത്രിക ബിന്ദു അമ്മിണി. നിയമനിര്‍മാണങ്ങള്‍ പൗരാവകാശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയാണെന്നും അതിന് കോടതികള്‍ മൗനാനുവാദം നല്‍കുകയാണെന്ന് ബിന്ദു അമ്മിണി ആരോപിച്ചു. കോഴിക്കോട് നടന്ന അഞ്ചാമത് ലിറ്റററി ഫെസ്റ്റിനിടെയാണ് രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ ഒന്നടങ്കം വിമര്‍ശിച്ചുകൊണ്ടുളള ബിന്ധു അമ്മിണിയുടെ പ്രസ്താവന.
രാജ്യത്തെ കോടതികള്‍ ഒത്തുതീര്‍പ്പ് വിധികളാണ് പുറപ്പെടുവിക്കുന്നത്. മതത്തിനുള്ളില്‍ നിന്നുകൊണ്ടാണ് കോതികള്‍ വിധിപ്രസ്താവം നടത്തുന്നത്. ജാതി മാര്‍ക്കറ്റാണ് രാജ്യത്തുടനീളമുള്ളതെന്നും ബിന്ദു അമ്മിണി പറഞ്ഞു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ‘ഭരണഘടന: 70 വര്‍ഷവും പൗരത്വജീവിതവും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ശബരിമല വിഷയത്തില്‍ സുപ്രീംകോടതി മതത്തിന്റെ ഉള്ളില്‍ നിന്നു കൊണ്ടായിരുന്നു ഇടപെട്ടതെന്ന് ബിന്ദു അമ്മിണിയെ പിന്തുണച്ചുകൊണ്ട് അഡ്വക്കേറ്റ് വി.എന്‍. ഹരിദാസ് സംസാരിച്ചു. സുനില്‍.പി. ഇളയിടം അടക്കമുള്ള ഇടതു രാഷ്‌ട്രീയ ചിന്തകര്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തു സംസാരിച്ചു.
















