കോഴിക്കോട്: പൗരത്വനിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ ശ്രീ ശ്രീ രവിശങ്കര്‍. രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ നടക്കുന്നത് കേട്ടുകേള്‍വികളുടെ അടിസ്ഥാനത്തിലാണെന്ന് രവിശങ്കര്‍ വ്യക്തമാക്കി. പൗരത്വനിയമത്തില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും ശ്രീശ്രീ രവിശങ്കര്‍ പറഞ്ഞു.
സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അഭയാര്‍ഥികളെ സ്വീകരിച്ച പാരമ്പര്യമാണ് ഇന്ത്യയ്‌ക്കുള്ളത്. അതുകൊണ്ട് തന്നെ പുതിയ നിയമഭേദഗതിയില്‍ തെറ്റില്ല. പരാതികള്‍ ഉണ്ടെങ്കില്‍ കോടതിയെ സമീപിക്കാം. അയോധ്യ പ്രശ്‌നം പരിഹരിച്ചത് കോടതിയാണ്. ശബരിമല തര്‍ക്കവും കോടതിയാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമരരീതികള്‍ക്കെതിരെയും ശ്രീ ശ്രീ വിമര്‍ശനം ഉന്നയിച്ചു. പൊതുമുതല്‍ നശിപ്പിക്കുന്നസമരം വേണ്ട. ശ്രീലങ്കന്‍ അഭയാര്‍ഥികളുടെ കാര്യത്തിലും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
















