കോഴിക്കോട്: സീറോ മലബാര്‍ സഭയുടെ തുറന്ന് പറച്ചിലില്‍ അമര്‍ഷവും അസഹിഷ്ണുതയും തുറന്ന് പ്രകടിപ്പിച്ച് ഇടത് ചിന്തകര്‍. ക്രൈസ്തവ സ്ത്രീകള്‍ക്കിടയില്‍ ലൗജിഹാദുണ്ടെന്ന് സഭ പറഞ്ഞത് കെട്ടുകഥയാണെന്ന് എഴുത്തുകാരന്‍ സുനില്‍.പി. ഇളയിടം പറഞ്ഞു. കോഴിക്കോട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഒരു മലയാളമാധ്യമത്തിന്റെ ചോദ്യങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു വിഷയത്തിലെ സുനിലിന്റെ അസഹിഷ്ണുത പ്രകടമായത്.
ക്രൈസ്തവ സഭകളെ സംബന്ധിച്ചിടത്തോളം അടുത്തിടെ നിരവധി വിവാദമായ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. അപ്പോഴൊന്നുംമില്ലാത്ത ധാര്‍മ്മിക ബോധം ഇപ്പോള്‍ എങ്ങനെ ഉണ്ടായി. ഹിന്ദുത്വ അജണ്ടയുടെ പ്രചാരകരായി ക്രൈസ്തവ സഭ മാറിയെന്ന് സുനില്‍ ആരോപിക്കുന്നു. സുനില്‍.പി. ഇളയിടത്തെ പോലുള്ളവര്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് കാരണം ക്രൈസ്തവ സഭ സത്യം തുറന്ന് പറയാന്‍ തയാറായി എന്ന ഒറ്റക്കാരണത്താലാണെന്ന് വ്യക്തമാണ്.
ക്രൈസ്തവ പെണ്‍കുട്ടികളെ ഉള്‍പ്പെടെ പ്രണയം നടിച്ച് മതം മാറ്റുന്ന ലൗ ജിഹാദ് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സിറോ മലബാര്‍ സഭ തങ്ങളുടെ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. ഐഎസിലേയ്‌ക്ക് കേരളത്തില്‍ നിന്നും റിക്രൂട്ട് ചെയ്യപ്പെട്ട 21 പെണ്‍കുട്ടികളില്‍ പകുതിയും ക്രൈസ്തവരായിരുന്നെന്നും സഭ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ക്രൈസ്തവ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ആസൂത്രിതമായ നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഔദ്യോഗിക കണക്കുകളില്‍പ്പെടാത്ത നിരവധി പെണ്‍കുട്ടികള്‍ ലവ് ജിഹാദിലൂടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നുണ്ടെന്നും സിറോ മലബാര്‍ സഭ വ്യക്തമാക്കി.
കേരളത്തിലെ മതസൗഹാര്‍ദ്ദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയില്‍ ലൗ ജിഹാദ് കേരളത്തില്‍ വളരുകയാണ്. സിനഡിന്റെ ചര്‍ച്ചകള്‍ക്കിടെയാണ് ഇത്തരമൊരു നിരീക്ഷണമുണ്ടായതെന്ന് സീറോ മലബാര്‍ സഭ മീഡിയാ കമ്മീഷന്‍ സെക്രട്ടറി ഫാ. ആന്റണി തലച്ചെല്ലൂര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ലവ് ജിഹാദിന്റെ പേരില്‍ ക്രൈസ്തവ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടാകുന്നുവെന്ന് സിനഡ് വിലയിരുത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പ്രണയകുരുക്കില്‍പ്പെട്ട് ഒരു പെണ്‍കുട്ടിക്ക് ജീവന്‍ പൊലിയേണ്ടിവന്നത് കേരളം കണ്ടിരുന്നു. കേരളത്തില്‍ ലവ് ജിഹാദ് വളര്‍ന്നുവരുന്നത് ആശങ്കാജനകമാണെന്നും സിനഡ് വിലയിരുത്തി. ലവ് ജിഹാദിന്റെ പേരില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടാകുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പ്രണയകുരുക്കില്‍പ്പെട്ട് ഒരു പെണ്‍കുട്ടിക്ക് ജീവന്‍ പൊലിയേണ്ടിവന്നത് കേരളം കണ്ടിരുന്നു. കേരളത്തില്‍ ലവ് ജിഹാദ് വളര്‍ന്നുവരുന്നത് ആശങ്കാജനകമാണെന്നും സഭ വ്യക്തമാക്കിയിരുന്നു.
















