ന്യൂദല്‍ഹി: സര്‍ക്കാരിന്റെ ചട്ടലംഘനത്തിനെതിരെ പരസ്യമായി വിമര്‍ശനം നടത്തിയ ഗവര്‍ണറെ വെല്ലുവിളിച്ച് ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ ഗവര്‍ണറെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി ചട്ടലംഘനമാണെന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇതേത്തുടര്‍ന്നാണ് ഗവര്‍ണര്‍ കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് വാര്‍ത്താ സമ്മേളനം നടത്തിയല്ലെന്ന മുന്നറിയിപ്പുമായി തോമസ് ഐസക് വന്നത്. ഗവര്‍ണര്‍ക്ക് കാര്യങ്ങള്‍ വ്യക്തമാക്കാന്‍ മറ്റു മാര്‍ഗങ്ങളുണ്ടെന്നും അദേഹം പറഞ്ഞു.
കേന്ദ്ര നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ഗവര്‍ണറുടെ അനുമതി വാങ്ങേണമെന്ന് നിയമത്തില്‍ പറയുന്നില്ലെന്ന് മന്ത്രി എകെ ബാലനും വിശദമാക്കിയിരുന്നു. വിശദീകരണം തേടിയാല്‍ നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് മറുപടി നല്‍കുമെന്നും ഗവര്‍ണറുമായോ കേന്ദ്ര സര്‍ക്കാരുമായോ പരസ്യമായ ഏറ്റുമുട്ടലല്ല സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും എകെ ബാലനും വ്യക്തമാക്കിയിരുന്നു. ഗവര്‍ണര്‍ക്ക് സര്‍ക്കാരില്‍ നിന്ന് വിവരങ്ങള്‍ തേടാമെന്നും അതിനുള്ള മറുപടി സര്‍ക്കാര്‍ നല്‍കുമെന്നും തോമസ് ഐസക് പറഞ്ഞു. ദില്ലിയില്‍ ജിഎസ്ടി യോഗത്തിനെത്തിയതായിരുന്നു തോമസ് ഐസക്.
















