തിരുവനന്തപുരം: ജനസേവനത്തിനിടെ പാരിതോഷികമായി ലഭിച്ച തുകയില്‍ നിന്നും ഒരു രൂപ പോലുമെടുക്കാതെ മുഴുവന്‍ നിര്‍ധനര്‍ക്ക് തന്നെ നല്‍കി വാവ സുരേഷ്. വാവ സുരേഷിന്റെ പ്രവര്‍ത്തനങ്ങളില്‍ നിരവധി പേര്‍ അദ്ദേഹത്തിന് വിവിധ സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ തുകയെല്ലാം പാവപ്പട്ടവര്‍ക്കായി തന്നെ അ്‌ദേഹം ചെലവഴിച്ചിരിക്കുകയാണ്. ഇതുവരെ മൂന്ന് കോടി 32 ലക്ഷം രൂപയാണ് വാവ സുരേഷ് നിര്‍ധനര്‍ക്കായി നല്‍കിയിട്ടുള്ളത്.
നിര്‍ധനരായ പെണ്‍കുട്ടികളെ വിവാഹം ചെയ്ത് അയയ്‌ക്കുന്നതിനും മറ്റുമായും വാവ സുരേഷ് നിരവധി സഹായങ്ങളും ചെയ്തിട്ടുണ്ട്. ലയണ്‍സ ക്ലബ് ഇന്റര്‍നാഷണലില്‍ നിന്നും ലഭിച്ച തുകയും പാവപ്പെട്ടവര്‍ക്കായി നല്‍കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ലയണ്‍സ് ക്ലബ് എക്‌സലന്‍സ് അവാര്‍ഡ് ഉപലോകായുക്ത ജസ്റ്റിസ് കെ. ബഷീറാണ് കൈമാറിയത്.
















