ന്യൂദല്‍ഹി: ഡല്‍ഹിയില്‍ കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ അമ്മ വധശിക്ഷയ്‌ക്ക് കാത്തുകിടക്കുന്ന പ്രതികള്‍ക്ക് മാപ്പ് നല്‍കണമെന്ന് അഭിഭാഷക ഇന്ദിര ജെയ്‌സിങ്. ആശാദേവി സോണിയ ഗാന്ധിയുടെ മാതൃകയാണ് പിന്തുടരേണ്ടത്. അവരുടെ വേദന മനസിലാക്കുന്നു. നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ വൈകുന്നതില്‍ പ്രതിഷേധവുമായി നിര്‍ഭയയുടെ അമ്മ ആശാദേവി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വധശിക്ഷ ഉടന്‍ നടപ്പിലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ട്വിറ്ററില്‍ പ്രതികരണവുമായി ഇന്ദിര ജെയസിങ്ങ് എത്തിയത്. ക്രൂരകൃത്യം ചെയ്ത പ്രതികള്‍ക്ക് മാപ്പ് കൊടുക്കണമെന്ന ഇവരുടെ ആവശ്യത്തിനെതിരെ രൂക്ഷ പ്രതിഷേധമാണ് സാമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.
രാജീവ ഗാന്ധി വധക്കേസ് പ്രതിയായ നളിനിയോട സോണിയ ക്ഷമിച്ചു. അവരെ തൂക്കികൊല്ലണമെന്ന ആഗ്രഹം? സോണിയക്കില്ലായിരുന്നു. ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട് പക്ഷേ വധശിക്ഷക്ക് എതിരാണെന്നും ഇന്ദിര ജെയസിങ് പിന്നീട് ട്വീറ്റ് ചെയ്തു. ശബരിമല യുവതി പ്രവേശനത്തിന് വേണ്ടി സുപ്രീം കോടതിയില്‍ ബിന്ദു അമ്മിണിക്കും കനകദുര്‍ഗയ്‌ക്കും വേണ്ടി വാദിച്ച അഭിഭാഷകയാണ് ഇന്ദിര ജെയ്‌സിങ്ങ്. സ്ത്രീയുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിച്ച ഇന്ദിര ജെയ്‌സിങ്ങിന്റെ യഥാര്‍ത്ഥമുഖം പുറത്തായെന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നു.
ഫെബ്രുവരി ഒന്നിന് നിര്‍ഭയ കേസ പ്രതികളെ തൂക്കിലേറ്റാന്‍ കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. കേസിലെ പ്രതികളായ വിനയ, അക്ഷയ, പവന്‍, മുകേഷ് എന്നിവരെയാണ വധശിക്ഷക്ക് വിധേയരാക്കുന്നത്. ഫെബ്രുവരി ഒന്നിന് രാവിലെ ആറു മണിക്കു നാലു പ്രതികളേയും തൂക്കിലേറ്റാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. നിര്‍ഭയ കേസ് പ്രതി മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി ഇന്നലെ രാഷ്‌ട്രപതി തള്ളിയിരുന്നു. ദയാഹര്‍ജി തള്ളണമെന്ന് രാഷ്‌ട്രപതിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നു. മുകേഷ് സിങ്ങിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയതിനു പിന്നാലെയാണ് ദയാഹര്‍ജി നല്‍കിയത്. ദയാഹര്‍ജി തള്ളണമെന്ന് ഡല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്‌ക്കണമെന്നാവശ്യപ്പെട്ട് മുകേഷ് സിങ് നല്‍കിയ ഹര്‍ജി തള്ളിയാണ് കോടതിയുടെ പുതിയ ഉത്തരവ്.
















