ബെംഗളൂരു: പ്രശസ്ത തെന്നിന്ത്യന്‍ നടി രശ്മിക മന്ദന്നയെയും അച്ഛന് മദന്മന്ദന്നയെയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. രശ്മികയുടെ കുടുംബം അടുത്തിടെ നടത്തിയ പ്രധാന പണമിടപാടുകള്‍ സംബന്ധിച്ചുള്ള വിവരങ്ങളാണ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചത്.
വിജയ് ദേവരക്കൊണ്ടയുടെ ഗീതാഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചതയായ രശ്മികയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം മഹേഷ് ബാബു നായകനായ സരിലേരു നീക്കെവാരുവാണ്. രശ്മിക വന്‍ പ്രതിഫലം കൈപ്പറ്റുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചതിനു പിന്നാലെയാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്.
വസ്തുവകകളുടെ രേഖകളും ബാങ്ക് അക്കൗണ്ട് പാസ്ബുക്കുകളും പിടിച്ചെടുത്തു. രശ്മികയുടെ വിരാജ്പേട്ടിലെ വീട്ടിലും ഇവരുടെ ഉടമസ്ഥതയിലുള്ള സെറിനിറ്റി കല്യാണമണ്ഡപത്തിലും പരിശോധന നടത്തി. മൈസൂരുവില്‍ നിന്നുള്ള പത്തംഗ ഐടി സംഘം വ്യാഴാഴ്ച രാവിലെ 7.30തോടെ രശ്മികയുടെ വീട്ടിലെത്തി. പുലര്‍ച്ചെ 2.30വരെ പരിശോധന നീണ്ടു.
പരിശോധനയുടെ തുടക്കത്തില്‍ തന്നെ ഉദ്യോഗസ്ഥര്‍ രശ്മികയുടെ അച്ഛന് മദന്‍ മന്ദന്നയെ ചോദ്യം ചെയ്തിരുന്നു. രശ്മികയോട് ഉടന്‍ എത്തിച്ചേരാന്‍ ആവശ്യപ്പെട്ടെങ്കിലും ഹൈദ്രാബാദില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്ന രശ്മിക വൈകിട്ടോടെയാണ് എത്തിയത്. അതേസമയം, നികുതി കൃത്യമായി അടയ്ക്കുന്നുണ്ടെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും രശ്മികയുടെ മാനേജര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: