പാല : ഈരാറ്റുപേട്ട നഗരസഭ പരിപാടികളില്‍ പി.സി. ജോര്‍ജ് എംഎല്‍എയെ പങ്കെടുപ്പിക്കില്ലെന്ന ചെയര്‍മാന്‍ വി.എം. സിറാജ്. ലൈഫ് കുടുംബ പദ്ധതിയില്‍ എംഎല്‍എയെ നഗരസഭ ക്ഷണിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് പ്രിവില്ലേജ് മൂവ് ചെയ്യുമെന്ന പി.സി. ജോര്‍ജ് അറിയിച്ചതിന് നല്‍കിയ മറുപടിയിലാണ് നഗരസഭ ചെയര്‍മാന്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.
ഇതോടെ പി.സി. ജോര്‍ജുമായുള്ള ചെയര്‍മാന്‍ പോര് വീണ്ടും മുറുക്കിയിരിക്കുകയാണ്. മുസ്ലിം സമുദായത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചെന്നും, എന്ത് നടപടി വന്നാലും ഒരു പരിപാടിയിലും ഇനി അദ്ദേഹത്തെ പങ്കെടുപ്പിക്കില്ലെന്നും സിറാജ് പറഞ്ഞു.
അതേസമയം എംഎല്‍എ പങ്കെടുത്താല്‍ ലൈഫ് കുടുംബ സംഗമത്തില്‍ കൗണ്‍സിലര്‍മാരും ഗുണഭോക്താക്കളും പങ്കെടുക്കില്ലായിരുന്നു. തനിക്കൊപ്പമുണ്ടെന്ന് പി.സി. ജോര്‍ജ് അറിയിച്ച കൗണ്‍സിലര്‍മാരെല്ലാം ചടങ്ങില്‍ പങ്കെടുത്തെന്നും ചെയര്‍മാന്‍ അറിയിച്ചു.
















