തിരുവനന്തപുരം: ആശുപത്രിയില്‍ ആരോരുമില്ലാതെ ചികിത്സ തേടിയ അന്തേവാസികള്‍ക്ക് സ്നേഹ പുതപ്പുകളുമായി എന്‍സിസി കേഡറ്റുകള്‍. മഹാത്മാ ഗാന്ധി കോളജിലെ വണ്‍ കേരള നേവല്‍ കേഡറ്റ് കോര്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ അന്തേവാസികളായ രോഗികള്‍ക്ക് സ്നേഹ പുതപ്പുകള്‍ വിതരണം ചെയ്തത്.
ജനറല്‍ ആശുപത്രിയിലെ ഒന്‍പതാം വാര്‍ഡിലെ രോഗികള്‍ക്കാണ് പുതപ്പുകള്‍ നല്‍കിയത്. പരിപാടിയില്‍ എം.ജി. കോളജ് പ്രിന്‍സിപ്പല്‍ ഡോ.എം.സി. അനില്‍ കുമാര്‍, നാവിക സേന കമാന്‍ഡിങ് ഓഫീസര്‍ അബ്ദുള്‍ സത്താര്‍, എം.ജി.കോളജ് അസി.പ്രൊഫസര്‍ ഡോ.ശുഭ സച്ചിതാനന്ദ്, എന്നിവര്‍ക്കൊപ്പം ആശുപത്രി അധികൃതരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: