ബെംഗളൂരു: ഗോമാംസത്തിന് പ്രചാരം നല്‍കിക്കൊണ്ടുള്ള കേരള സര്‍ക്കാര്‍ ട്വീറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണ്ണാടക ബിജെപി ജനറല്‍ സെക്രട്ടറി. മകര സംക്രാന്തി ദിനത്തില്‍ കേരള ടൂറിസം പേജില്‍ ബിഫ് ഉലത്തിയതിന്റെ ചിത്രം പങ്കുവെയ്‌ക്കുകയും ഇത് സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പടെ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കര്‍ണ്ണാടക ബിജെപി ജനറല്‍ സെക്രട്ടറി ശോഭ കരണ്‍ദ്‌ലജെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
കേരളത്തിലെ സര്‍ക്കാര്‍ സംസ്ഥാനത്തെ ഹിന്ദുക്കള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. അല്ലെങ്കില്‍ ഇതുപോലൊരു ദിവസം ഇത്തരത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമം വഴി പ്രചരിപ്പിക്കില്ല. കേരള ടൂറിസം പേജിനെ ടാഗ് ചെയ്തുകൊണ്ട് ട്വിറ്ററിലൂടെയാണ് കരണ്‍ദ്‌ലജെ ഇക്കാര്യം അറിയിച്ചത്.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സംസ്ഥാനത്തെ ഹിന്ദുക്കള്‍ക്കെതിരെ യുദ്ധത്തിന് പ്രഖ്യാപിച്ചിരിക്കുകയാണ്. മകര സംക്രാന്തി ദിനത്തില്‍ ഗോമാംസം മഹത്വപ്പെടുത്തികൊണ്ട് കേരള സര്‍ക്കാര്‍ ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തി. കേരളത്തിലെ കമ്മികളുടെ അസ്വസ്ഥമായ മാനസികാവസ്ഥ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ് എന്നിങ്ങനെയായിരുന്നു കരണ്‍ദ്‌ലജെയുടെ ട്വീറ്റ്. സുഗന്ധ വ്യഞ്ജനങ്ങളുടെ നാട്ടിലെ പ്രിയപ്പെട്ട വിഭവമാണിതെന്ന് കുറിച്ചുകൊണ്ട് ബുധനാഴ്ചയാണ് കേരള ടൂറിസം പേജ് ബീഫ് ഉലര്‍ത്തിയതിന്റെ ചിത്രം പങ്കുവെച്ചത്.
ഇതിനെതിരെ വിശ്വ ഹിന്ദു പരിഷത്ത് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ശങ്കരാചാര്യരുടെ പുണ്യ ഭൂമിയില്‍ നിന്നാണോ ഇത്തരത്തില്‍ ഒരു ട്വീറ്റ് നല്‍കിയിരിക്കുന്നത്. പശുവിന് പൂജ ചെയ്യുന്ന ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് കേരള ടൂറിസത്തിന്റെ ഈ നടപടി. ബീഫിനെയാണോ വിനോദ സഞ്ചാരത്തേയാണോ ഇവര്‍ പ്രചരിപ്പിക്കുന്നതെന്നും വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ കുറ്റപ്പെടുത്തി.
















