തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ച് ഒളിവില്‍ പോയ പോലീസുകാരന്‍ പിടിയില്‍. തിരുവനന്തപുരം ആര്യന്‍കോട് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ വിന്റോ (40) ആണ് പിടിയിലായത്. പാറശ്ശാല വെള്ളറയിലാണ് സംഭവം. അമ്മയുടെ ഒത്താശയിലാണ് ഇയാള്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
സംഭവം പുറത്തായതോടെ വിന്റോ കടന്നു കളയുകയായിരുന്നു. വിതുര സ്വദേശിയായ യുവതി പ്രസവാനന്തര ശുശ്രൂഷയുമായി ബന്ധപ്പെട്ട് അമ്മയോടൊപ്പം ഉണ്ടായിരുന്നപ്പോള്‍ ആയിരുന്നു പീഡനത്തിന് വിധേയയായത്. യുവതിയുടെ അമ്മ വിന്റോയ്‌ക്ക് വേണ്ട സഹായങ്ങളും ചെയ്തു നല്‍കിയിരുന്നു.
തുടര്‍ന്ന് ഭര്‍ത്താവ് എത്തിയപ്പോള്‍ യുവതി ഇക്കാര്യം അറിയിച്ചതോടെയാണ് സംഭവം പുറത്താവുന്നത്. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ യുവതിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. അവരിപ്പോള്‍ ജയിലിലാണ്. തുടര്‍ന്ന് വിന്റോയ്‌ക്ക് വേണ്ടി അന്വേഷണം നടത്തി വരികയായിരുന്നു.
















