ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സൂപ്പര്‍ ആരാധിക ചാരുലത പട്ടേല്‍ (87) ഓര്‍മ്മയായി. ജനുവരി പതിമൂന്നിനായിരുന്നു അന്ത്യം. കഴിഞ്ഞ ലോകകപ്പിനിടെ ഇന്ത്യന്‍ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ സ്റ്റേഡിയത്തിലെത്തി ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയ ആരാധികയാണ് ചാരുലത. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ തുടക്കം മുതലേ ഇന്ത്യന്‍ ടീമിനെ പ്രോത്സാഹിപ്പിച്ചു.
ചാരുലതയുടെ ഈ കടുത്ത ആരാധനയില്‍ ആകൃഷ്ടരായ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും മത്സരശേഷം അനുഗ്രഹം തേടി ചാരുതലയുടെ അടുത്തെത്തിയിരുന്നു.
സ്ഥിരമായി ഇംഗ്ലണ്ടിലെ സ്റ്റേഡിയങ്ങളില്‍ ക്രിക്കറ്റ് കളി കാണാനെത്തിയിരുന്ന ആരാധികയാണ് ചാരുലത. 1983 ല്‍ ലോര്‍ഡ്സില്‍ കപിലിന്റെ ചെകുത്താന്മാര് വിന്‍ഡീസിനെ തോല്പ്പിച്ചില് ലോക കിരീടം നേടുമ്പോള്‍ ചാരുലത സ്റ്റേഡിയത്തിലുണ്ടായിരുന്നു.
ചാരുലത പട്ടേലിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: