തിരുവനന്തപുരം: ബീഫ് സംബന്ധിച്ച വിവാദങ്ങള്‍ ഒരിടവേളയ്‌ക്കു ശേഷം വീണ്ടും കേരളത്തില്‍ സജീവമാകുന്നു. ഇത്തവണ സര്‍ക്കാര്‍ വകുപ്പില്‍ നിന്നുണ്ടായ ഒരു ട്വീറ്റാണ് ശക്തമായ പ്രതിഷേധത്തിനു വഴിയൊരുക്കിയത്. മകരവിളക്ക് ദിനമായ ഇന്നലെ വൈകിട്ടാണ് കേരള ടൂറിസത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ബീഫ് ഉലര്‍ത്തിയതിന്റെ രുചിക്കൂട്ടുകള്‍ വിവരിച്ചുള്ള ട്വീറ്റ പ്രത്യക്ഷപ്പെട്ടത്. മധ്യ തിരുവിതാംകൂറിലെ പ്രശസ്തമായ മാംസ വിഭവമാണെന്ന അടിക്കുറിപ്പോടെയാണു കേരള ടൂറിസം ഡോട്ട് ഒആര്‍ജിയില്‍ പാചകരീതി പ്രസിദ്ധീകരിച്ചത്. ഇതാണ് ടൂറിസം വകുപ്പിന്റെ ട്വിറ്റര്‍ പേജിലും പോസ്റ്റ് ചെയ്തത്.
ഇതിനെതിരേ നിരവധി ആള്‍ക്കാരാണ് പ്രതിഷേധ കമന്റുമായി രംഗത്തെത്തിയത്. ബീഫ് കഴിക്കുന്നവര്‍ കഴിക്കട്ടെ എന്നും എന്നാല്‍ മകരവിളക്ക് ദിനത്തില്‍ അതിനെ പ്രമോട്ട് ചെയ്തുള്ള പോസ്റ്റ് അനുചിതമാണെന്നു നിരവധി ആള്‍ക്കാര്‍ വ്യക്തമാക്കി. നിരവധി ആള്‍ക്കാര്‍ വിനോദ സഞ്ചാരത്തിനായി കേരളത്തിലേക്ക് ബുക്ക് ചെയ്ത പല യാത്രകളും റദ്ദാക്കി മറ്റു സ്ഥലങ്ങള്‍ തെരഞ്ഞെടുത്തായിരുന്നു പ്രതിഷേധിച്ചത്. ഇസ്ലാം മതക്കാരുടെ പുണ്യദിനമായ ഈദിനു പോര്‍ക്ക് ഫ്രൈയുടെ റെസിപ്പി കൂടി ഇടണമെന്നു മറ്റു ചിലര്‍ പോസ്റ്റ് ചെയ്തു. ഹൈന്ദവരുടെ വികാരത്തെ മുറിവേല്‍പ്പിക്കുന്നതാണ് പോസ്‌റ്റെന്നും ഭൂരിപക്ഷം ആള്‍ക്കാരും പ്രതികരിച്ചു. ഇതിനെ എതിര്‍ക്കുന്ന മറ്റു ചിലരാകട്ടെ പൊറോട്ടയുടേയും ബീഫിന്റേയും ചിത്രമാണ് ട്വീറ്റായി പോസ്റ്റ് ചെയ്തത്. ഏതായാലും ദേശീയ മാധ്യമങ്ങള്‍ അടക്കം വിഷയം ചര്‍ച്ചയാക്കുകയാണ്.
Tender chunks of beef, slow-roasted with aromatic spices, coconut pieces, and curry leaves. A recipe for the most classic dish, Beef Ularthiyathu, the stuff of legends, from the land of spices, Kerala: https://t.co/d7dbgWmlBw pic.twitter.com/aI1Y9vEXJm
— Kerala Tourism (@KeralaTourism) January 15, 2020
















