കാഞ്ഞങ്ങാട്: തുടര്‍ച്ചയായ രണ്ട് ദിവസമായി ക്ഷേത്രങ്ങളില്‍കവര്‍ച്ച നടന്നതോടെ ജനങ്ങള്‍ഭയപ്പാടിലായിരിക്കുകയാണ്. രണ്ട് ദിവസമായി രണ്ട് ക്ഷേത്ര ക്ഷേത്രങ്ങളിലാണ് കവര്‍ച്ച നടന്നത്. കഴിഞ്ഞ ദിവസം രാവിലെ പടന്നക്കാട് കടിഞ്ഞത്തൂര്‍ മഹാവിഷ്ണുക്ഷേത്രത്തിലും ഇന്നലെ രാവിലെ പുതിയകണ്ടം പര ശിവ വിശ്വകര്‍മ്മക്ഷേത്രത്തിലുമാണ് കവര്‍ച്ച നടന്നത്. ഇവിടെ ഭണ്ഡാരമാണ് കവര്‍ന്നത്. കാളികാംബ ദേവിയുടെ പ്രതിഷ്ഠയ്‌ക്ക് സമീപത്തെ ഭണ്ഡാരം ആണ് തകര്‍ത്ത നിലയില്‍ കണ്ടത്.
ഇന്നലെ രാവിലെ അഞ്ചുമണിയോടെ ക്ഷേത്ര മേല്‍ശാന്തി ഹരിശ്ചന്ദ്ര പുരോഹിതര്‍ ക്ഷേത്രം തുറക്കാന്‍ എത്തിയപ്പോഴാണ് ഭണ്ഡാരം തകര്‍ത്ത നിലയില്‍ കണ്ടത്. ഉടന്‍ ക്ഷേത്രക്കമ്മറ്റി ഭാരവാഹികളേയും തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ക്ഷേത്ര കൊടിമരത്തിന് ഇരുഭാഗങ്ങളിലായി സ്ഥാപിച്ച ഭണ്ഡാരങ്ങളാണ് മോഷ്ടാവ് കുത്തി തുറന്നത്. കൊടിമരത്തിന് അടുത്തുള്ള ഭണ്ഡാരത്തിലെ പൂട്ട് തകര്‍ത്തെങ്കിലും തുറക്കാനായില്ല.
ഇരുപതിനായിരം രൂപ നഷ്ടപ്പെട്ടതായി ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് സംഭവ സ്ഥലത്തെത്തി. ക്ഷേത്രത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ ചുറ്റുമതില്‍ പൊളിച്ചിരിക്കുകയാണ്. മൂന്ന് മാസം മുമ്പാണ് ക്ഷേത്രത്തിലെ ഭണ്ഡാരം അവസാനമായി തുറന്നത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് മാവുങ്കാല്‍ പുതിയകണ്ടം വിശ്വകര്‍മ്മ ക്ഷേത്രത്തില്‍ കവര്‍ച്ച നടക്കുന്നത്. ഒരു തവണ മാത്രമാണ് കവര്‍ച്ചക്കാരെ പോലീസിന് കണ്ടെത്താനായത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്ഷേത്രത്തില്‍ നിന്ന് വിഗ്രഹം മോഷണം പോയിരുന്നു. പിന്നീട് വിഗ്ര ഹം ചട്ടഞ്ചാലിലെ കിണറ്റില്‍ നിന്ന് കണ്ടെത്തിയെങ്കിലും കവര്‍ച്ചക്കാരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ക്ഷേത്ര പ്രസിഡന്റ്പി.കെ.രാമകൃഷ്ണന്‍ ആചാരിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് കാഞ്ഞങ്ങാട്ട് ക്ഷേത്ര കവര്‍ച്ച നടക്കുന്നത്. പടന്നക്കാട് കടിഞ്ഞത്തൂര്‍ മഹാവിഷ്ണു ക്ഷേത്രം കുത്തിത്തുറന്ന് 18 പവന്‍ സ്വര്‍ണ്ണാഭരണം കവര്‍ന്നിരുന്നു.
പ്രമാദമായ പല കവര്‍ച്ചകള്‍ക്കും ഇനിയും തുമ്പുണ്ടാക്കാനാകാതെ പോലീസ് കുഴങ്ങിയിരിക്കുമ്പോഴാണ് തുടരെയുള്ള കവര്‍ച്ചകള്‍. വെള്ളിക്കോത്തെ റിട്ട.പ്രധാനാധ്യാപിക പി.ഓമന അമ്മയെ കെട്ടിയിട്ട് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നകേസിന് ഒരു തുമ്പു മുണ്ടാക്കാന്‍ഇതുവരെയും കഴിഞ്ഞില്ല. കവര്‍ച്ച നടന്ന് രണ്ടു വര്‍ഷം പിന്നിടുകയാണ്. പല ഭാഗങ്ങളിലും നൈറ്റ് പെട്രോളിംഗ് കുറവാണെന്ന ആക്ഷേപം ജനങ്ങള്‍ക്കിടയിലുണ്ട്. അതിനിടെ കഴിഞ്ഞ ദിവസം കവര്‍ച്ച നടന്ന പടന്നക്കാട്ടെ കേസ് അന്വേഷണം പോലീസ് ആരംഭിച്ചു. പ്രദേശത്തേക്ക് എത്തിയ വാഹനങ്ങള്‍, അപരിചിതര്‍ എന്നിവരുടെ വിവരം ശേഖരിക്കുകയാണ്. ഇതിനായി പ്രദേശത്തെ വീടുകളിലെ സിസിടിവി പോലീസ് പരിശോധിക്കും.പ്രദേശത്ത് കഴിഞ്ഞ പകല്‍ എത്തിയ അപരിചിതരായ ആളുകളുടെവിവരം പോലീസ് നാട്ടുകാരില്‍ നിന്നും ശേഖരിച്ചു വരുന്നുണ്ട്.
















