തിരുവനന്തപുരം : പൗരത്വ നിയമം ഭേദഗതിക്കെതിരെയുള്ള നടപടി കേന്ദ്ര കമ്മിറ്റികൂടി തീരുമാനിക്കാനൊരുങ്ങി സിപിഎം നേതാക്കള്‍. നാളെ തിരുവനന്തപുരത്ത് ചേരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പൗരത്വ നിയമത്തെ പ്രതിരോധിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചചെയ്യാനാണ് തീരുമാനം.
നാളെ മുതല്‍ മൂന്ന് ദിവസത്തേയ്‌ക്ക് ഇഎംഎസ് അക്കാദമിയിലാണ് കേന്ദ്രകമ്മിറ്റി. പൗരത്വ നിയമം രാഷ്‌ട്രപതി ഒപ്പുവെച്ച ഉടന്‍ തന്നെ സംസ്ഥാന നിയമസഭ ഇതിനെതിരെ പ്രമേയം പാസാക്കിയതിനാല്‍ മുഖ്യമന്ത്രി പിണറായിയെ മുന്‍ നിര്‍ത്തി കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം നടത്താമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. ഇതുസംബന്ധിച്ച് കേന്ദ്രകമ്മിറ്റിടയോഗത്തില്‍ തീരുമാനമെടുക്കും.
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമത്തില്‍ സംസ്ഥാനത്തിന് ഒരു വിധത്തിലുമുള്ള ഇടപെടലുകളും നടത്താന്‍ സാധിക്കില്ലെന്നും, ഇത് സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്നത് അല്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ വ്യക്തമാക്കിയതാണ്. കേരളത്തിനു പിന്നാലെ മറ്റ് സംസ്ഥാനങ്ങളും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുമെന്ന് കണക്കുകൂട്ടിയാണ് സംസ്ഥാനം ഈ നടപടി സ്വീകരിച്ചത്.
എന്നാല്‍ മറ്റ് ഒരു സംസ്ഥാനവും പ്രതിഷേധം വാക്കില്‍ മാത്രം ഒതുക്കി പ്രമേയം അവതരിപ്പിക്കാന്‍ മുന്നോട്ട് വന്നില്ല. തുടര്‍ന്നാണ് സംസ്ഥാനം സ്യൂട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ ഈ നടപടികളെല്ലാം പിണറായി വജയന് നായക പരിവേഷമുണ്ടാക്കിയെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. അതിനാല്‍ പിണറായിയെ മുന്‍ നിര്‍ത്തി പ്രകടനങ്ങള്‍ സംഘടിപ്പിക്കാനാണ് തീരുമാനം.
സംസ്ഥാന ഗവര്‍ണറുടെ പോലും അനുമതിയില്ലാതെയാണ് കേരളം ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രോട്ടോക്കോള്‍ പ്രകാരം ഗവര്‍ണറെ അറിയിച്ചശേഷമാണ് സ്യൂട്ട് ഹര്‍ജി ഫയല്‍ ചെയ്യുന്നത്. എന്നാല്‍ ഈ ചട്ടങ്ങളൊന്നവും സംസ്ഥാനം പാലിച്ചില്ലെന്നും ഗവര്‍ണര്‍ അറിയിച്ചിരുന്നു.
















