ന്യൂദല്‍ഹി: സിആര്‍പിഎഫ് ഡയറക്ടര്‍ ജനറലായി മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ ആനന്ദ് പ്രകാശ് മഹേശ്വരി ചുമതലയേറ്റു. 3.25 ലക്ഷം സൈനികരുള്ള, ലോകത്തെ ഏറ്റവും വലിയ അര്‍ധസൈനിക വിഭാഗമാണ് സിആര്‍പിഎഫ്. 84ലെ യുപികേഡര് ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം ആര്.ആര്.ഭട്നാഗര്‍ വിരമിച്ച ഒഴിവിലാണ് നിയമിതനായത്.
മഹേശ്വരിഅടുത്ത വര്‍ഷം ഫെബ്രുവരിയില്‍ വിരമിക്കും. ആഭ്യന്തര മന്ത്രാലയത്തില്‍ ആഭ്യന്തര സുരക്ഷാച്ചുമതലയുള്ള പ്രത്യേക സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. സിആര്‍പിഎഫ് ഐജിയായും ബിഎസ്എഫ് അഡീഷണല്‍ ഐജിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നക്സല്‍, ഭീകരവിരുദ്ധ പോരാട്ടങ്ങളില്‍ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: