150 കോടി ആഗോള കളക്ഷനുമായി സൂപ്പര്‍സ്റ്റാര്‍ രജനിയുടെ ദര്‍ബാര്‍ വന്‍ ഹിറ്റിലേക്ക്. സിനിമയുടെ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷസാണ് വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. തിങ്കളാഴ്ചയാണ് വിജയ വിവരം ലൈക്ക പ്രൊഡക്ഷന്‍സ് ട്വിറ്ററില്‍ പങ്കുവെച്ചത്. ഒമ്പതാം തീയതി തിയ്യറ്ററുകളിലെത്തിയ ചിത്രം ഒരാഴ്ച പിന്നിടും മുമ്പേയാണ് ഈ നേട്ടം കൈവരിച്ചത്. സ്ഥിരം രജനി മസാല ഫോര്‍മാറ്റില്‍ ചിത്രീകരിച്ച സിനിമക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ലഹരി മാഫിയയ്ക്കെതിരെ പോരാടുന്ന ആദിത്യ അരുണാചലം എന്ന മുംബൈ പോലീസ് ഓഫീസറായാണ് രജനി ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ വില്ലനായി എത്തുന്നത് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സുനില്‍ ഷെട്ടിയാണ്. മുരുഗദോസ്-രജനി കൂട്ടുകെട്ടിന്റെ ആദ്യ ചിത്രമായ ദര്‍ബാറില്‍ നയന്‍താരയാണ് നായിക. മലയാളിയായ നിവേദ തോമസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.
സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ലൈക്കാ പ്രൊഡക്ഷന്റെ ബാനറില്‍ അല്ലിരാജ സുഭാസ്കരന്‍ ആണ് 200 കോടി ബജറ്റില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ ചിത്രങ്ങള്‍ ഒരുക്കിയത് അനിരുദ്ധാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: