തിരുവനന്തപുരം: ആനുകൂല്യങ്ങളുടെ പിറകെ പോകുന്ന സിനിമക്കാരുണ്ടെന്ന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. അധികാരത്തിന് വേണ്ടി പാദസേവ ചെയ്യേണ്ട ഗതികേടും സിനിമയിലുണ്ട്. അതിനാല്‍ സിനിമാക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ല. അധികാര കേന്ദ്രങ്ങളുടെ തെറ്റുകള്‍ക്കെതിരെ വലിയ പ്രതിഷേധമൊന്നും സിനിമക്കാരില്‍ നിന്ന് പ്രതീക്ഷിക്കേണ്ടെന്നും അദേഹം പറഞ്ഞു.
സിനിമ പ്രവര്‍ത്തര്‍ക്ക് പ്രതികരിക്കാന്‍ പലപ്പോഴും ഭയമാണ്. ആവശ്യമുള്ളപ്പോള്‍ സിനിമാ പ്രവര്‍ത്തകരും വ്യവസായികളും ശബ്ദിക്കില്ല. പൊന്നാനിയില്‍ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിനിമ അടക്കം ആവിഷ്ക്കാരങ്ങളെ ഭയപ്പെടുത്തി നിയന്ത്രിക്കയാണ് ഭരണകൂടം ശ്രമിക്കുന്നത്. അധികാരത്തിന്റെ പരസ്യങ്ങള്‍ കാണിക്കാന്‍ മാത്രം ഉള്ളതായി സിനിമ മാറി. ആനുകൂല്യങ്ങളുടെ പിറകെ പോകുന്ന സിനിമക്കാരുമുണ്ടെന്ന് അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: