കിടങ്ങൂര്‍: മികച്ച അദ്ധ്യാപിക ഭാഗീരഥിയമ്മയുടെ അംശതിയാഘോഷം ജനകീയമാക്കി ശിഷ്യഗണങ്ങളും ബന്ധുക്കളും അയല്‍വാസികളും. ഇതോടെ കിടങ്ങൂര്‍ കുഞ്ചറക്കാട് വീടിന്റെ മുറ്റം ഉത്സവഛായ പകര്‍ന്നു. കിടങ്ങൂര്‍ മാന്താടിക്കവലയ്‌ക്ക് സമീപമുള്ള ഭാരതീയ വിദ്യാമന്ദിരത്തിലെ മലയാളം അദ്ധ്യാപികയായിരുന്ന ഭാഗീരഥിയമ്മ 35 വര്‍ഷത്തെ അദ്ധ്യാപക വൃത്തിക്ക് ശേഷം 1995ലാണ് വിരമിച്ചത്.
അനേകം ശിഷ്യസമ്പത്തുള്ള ഭാഗീരഥിയമ്മ മികച്ച അദ്ധ്യാപികയെന്ന് പേരടുത്താണ് സർവീസിൽ നിന്നും വിരമിച്ചത്. പൊതുവെ ആഘോഷങ്ങളോട് വിമുഖതകാണിക്കുന്ന ഭാഗീരഥിയമ്മയുടെ 82-ാം പിറന്നാല്‍ ആഘോഷിക്കാനുള്ള ബന്ധുക്കളുടെയും ശിഷ്യന്മാരുടെയും തീരുമാനത്തോട് ആദ്യം അത്രയോജിപ്പില്ലായിരുന്നു. ശിഷ്യന്മാരുടെയും ബന്ധുക്കളുടെയും നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു. പിന്നെയെല്ലാം വേഗത്തിലായി. ആഘോഷങ്ങളുടെ ആവേശത്തിലും തിമിര്‍പ്പിലും ഇളകിമറിഞ്ഞു കുഞ്ചറക്കാട്ട് വീട്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെ ആരംഭിച്ച ആഘോഷങ്ങള്‍ രാത്രി പതിനൊന്നുമണിയോടെയാണ് സമാപിച്ചത്.
വ്യത്യസ്തമായ വിഭവങ്ങള്‍ ഒരുക്കിയാണ് ഭക്ഷണം തയ്യാറാക്കിയത്. ഭാഗീരഥിയമ്മ അംഗമായ കിടങ്ങൂര്‍ നാരായണീയ ഭജന സമിതിയുടെ നേതൃത്വത്തില്‍ രാവിലെ നാരായണീയ പാരായണം നടന്നു. സൗഹൃദം പുതുക്കി സഹപ്രവര്‍ത്തകരും സ്‌നേഹാന്വേഷണത്തോടെ ശിഷ്യഗണങ്ങളും സമ്മാനവുമായി മക്കളും പേരക്കുട്ടികളും ബന്ധുക്കളും അയല്‍വാസികളും അരികിലെത്തിയപ്പോള്‍ ഭാഗീരഥിയമ്മ വികാരവിക്ഷുബ്ദയായി. ഭര്‍ത്താവ് പരേതനായ ചെറുവള്ളി ആണ്ടൂര്‍ത്താഴെ പ്രഭാകരന്‍ നായര്‍. അദ്ദേഹം കോട്ടയം ഡിടിഒ ആയിരുന്നു. രണ്ട് മക്കള്‍. സന്തോഷ്.പി, സതി.പി (ഇടയിരക്കപ്പുഴ).
പ്രതികരിക്കാൻ ഇവിടെ എഴുതുക: