ന്യൂദല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തി സംരക്ഷണവും കടല്‍ സുരക്ഷയും കൂടുതല്‍ ശക്തമാക്കാന്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക് ലിമിറ്റഡിന്റെ 200 യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമാകുന്നു. 83 എല്‍സിഎ തേജസ് മാര്‍ക്ക് 1 എ വിഭാഗത്തില്‍പ്പെട്ട ആധുനിക വിമാനങ്ങളാണ് വ്യോമസേനയുടെ ഭാഗമാകുന്നത്.
വ്യോമസേനക്ക് നിലവില്‍ സുഖോയ് 30, മിറാഷ് 2000, മിഗ് 29, ജാഗ്വാര്‍, മിഗ്21 എന്നീ യുദ്ധവിമാനങ്ങളാണുള്ളത്. ഇന്ത്യയിലെ അതിര്‍ത്തി – കടല്‍ പ്രദേശങ്ങളുടെ സംരക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ വിന്യസിക്കാന്‍ കൂടുതല്‍ വിമാനങ്ങള്‍ ആവശ്യമാണെന്ന നിര്‍ദ്ദേശം പ്രതിരോധ മന്ത്രാലയത്തിന് സമര്‍പ്പിച്ചതായി പ്രതിരോധ സെക്രട്ടറി അജയ്കുമാര്‍ പറഞ്ഞു. കൂടാതെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക് ലിമിറ്റഡ് ഒരു വര്‍ഷം 8 മുതല്‍ 16 വരെ വിമാനങ്ങള്‍ നിര്‍മ്മിച്ച് വ്യോമസേനയ്ക്കു കൈമാറുമെന്നും കൂടുതല്‍ സംവിധാനം ഒരുക്കേണ്ട ആവശ്യത്തിന് പുറംകരാര്‍ നല്‍കാനും വ്യവസ്ഥയുണ്ടെന്നും ഡിഫന്‍സ് സെക്രട്ടറി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: