ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകരോടൊപ്പം പിടിയിലായ പോലീസ് ഓഫിസറെയും ഭീകരനായി കണക്കാക്കുമെന്ന് ജമ്മു കശ്മീര്‍ പോലീസ്. പോലിസ് ഡെപ്യൂട്ടി സൂപ്രണ്ടായ ദേവേന്ദ്ര സിങ്ങിനെ ശനിയാഴ്ചയാണ് ജമ്മുകശ്മീര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഹൈജാക്കിങ് വിരുദ്ധ സ്ക്വാഡില്‍ പ്രവര്‍ത്തിച്ചിരുന്ന ദേവേന്ദ്ര സിങ്ങ് ധീരതയ്ക്ക് രാഷ്ട്രപതിയില്‍ നിന്ന് മെഡല്‍ നേടിയിരുന്നു. എന്നാല്‍ 2017 ല്‍ ഭീകര സംഘടനയില്‍ ചേരുന്നതിനായി ഇയാള്‍ ജോലി രാജിവെച്ചെന്നാണ് റിപ്പോര്‍ട്ട്.
തീവ്രവാദികളെ കടത്തിയത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. എല്ലാ സുരക്ഷാ, രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. ഷോപിയാനില്‍ നടന്ന ഓപ്പറേഷനില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികളോടൊപ്പംഡിഎസ്പിയെ അറസ്റ്റുചെയ്തതായി ഐജി വിജയകുമാര്‍ സ്ഥിരീകരിച്ചു. ദേശീയപാതയില്‍ വാഹനത്തില്‍ ഇവര്‍ ഒരുമിച്ച് യാത്ര ചെയ്യുകയായിരുന്നുവെന്ന് വിജയ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കുല്‍ഗാമിലെ മിര്‍ ബസാറില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയിലാണ് കൂടെയുള്ളവരെ തിരിച്ചറിഞ്ഞത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പ്രവര്ത്തകന് നവീദ് ബാബുവിനൊപ്പമാണ് ദേവേന്ദ്രസിങ്ങിനെ അറസ്റ്റ് ചെയ്തത്. കശ്മീരികളല്ലാത്ത 11 പേരെ കൊന്ന കേസിലെ പ്രതിയാണ് ഇയാള്‍. ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ഇവരുടെ വാഹനത്തില്‍നിന്ന് ആയുധങ്ങളും പോലിസ് കണ്ടെടുത്തു. ‘ദേവേന്ദ്ര സിങ്ങ് നിരവധി തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിട്ടുള്ളയാളാണ്. എന്നാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് കുറ്റകരമായ സാഹചര്യത്തിലാണ്. അതിനാല്‍ അദ്ദേഹത്തെ തീവ്രവാദിയായി കണക്കാക്കുമെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഐജി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: